Follow KVARTHA on Google news Follow Us!
ad

പ്രചാരണത്തില്‍ ക്യൂആര്‍ കോഡ് പരീക്ഷണമിറക്കി കെ എന്‍ ബാലഗോപാല്‍, രാഷ്ട്രീയമല്ല പരിസ്ഥിതി സംരക്ഷണമാണ് കോഡില്‍

ചിത്രങ്ങളും വീഡിയോയും ക്യൂആര്‍ കോഡിന്റെ സാങ്കേതികതയില്‍Kollam, News, Politics, Technology, Election, Lok Sabha, Trending, LDF, Environmental problems, Rain, Lifestyle & Fashion, Kerala
കൊല്ലം: (www.kvartha.com 30.03.2019) ചിത്രങ്ങളും വീഡിയോയും ക്യൂആര്‍ കോഡിന്റെ സാങ്കേതികതയില്‍ ഒതുക്കിത്തീര്‍ക്കുന്ന വിദ്യ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും. കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലാണ് ക്യൂആര്‍ കോഡിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, അദ്ദേഹം ഇതു പ്രയോജനപ്പെടുത്തുന്നത് രാഷ്ട്രീയം പറയാനല്ല, മറിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനാണ്.

മഴക്കുഴിയിലൂടെ ഭൂജലനിരപ്പ് ഉയര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായ മണ്‍റോത്തുരുത്തുകാരെ സംരക്ഷിക്കാനും സ്വീകരിച്ച നടപടികളിലൂടെ പരിസ്ഥിതിയോടുള്ള തന്റെ പ്രതിബദ്ധത നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ബാലഗോപാല്‍.

K N Balagopal developed Q R code in election campaign, Kollam, News, Politics, Technology, Election, Lok Sabha, Trending, LDF, Environmental problems, Rain, Lifestyle & Fashion, Kerala.

ആഗോളതലത്തില്‍ നടക്കുന്ന ഭൗമ മണിക്കൂര്‍ ആചരണത്തില്‍ കൊല്ലത്തുകാരെയും സജീവമായി പങ്കെടുപ്പിക്കാനുള്ള ശ്രമവുമായാണ് ഇക്കുറി അദ്ദേഹം രംഗത്തുവന്നിട്ടുള്ളത്. 'വിളക്കണയ്ക്കാം, വെളിച്ചം നിലനിര്‍ത്താന്‍' എന്ന പേരിലുള്ള പ്രചാരണത്തിനു ബാലഗോപാല്‍ തുടക്കം കുറിച്ചു.

പരിസ്ഥിതി സംരക്ഷിക്കുക എന്ന സന്ദേശത്തിന്റെ പ്രചാരണത്തിനായി മാര്‍ച്ചിലെ ഒരു ദിവസം ഒരു മണിക്കൂര്‍ അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളെല്ലാം അണച്ചിടുന്ന പതിവ് ആഗോള തലത്തിലുണ്ട്. പ്രകൃതിക്ക് കോട്ടമുണ്ടാക്കാതിരിക്കാന്‍ ചെറിയൊരു കാര്യമെങ്കിലും ചെയ്യാനാവുമെങ്കില്‍ അതാവട്ടെ എന്നതാണ് ലക്ഷ്യം. ഇതാണ് ഭൗമ മണിക്കൂര്‍. മാര്‍ച്ച് 30 രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൗമ മണിക്കൂര്‍ ആചരണം നടക്കുക. ഭൗമമണിക്കൂറിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങളാണ് ബാലഗോപാല്‍ ക്യൂആര്‍ കോഡില്‍ ഒതുക്കിയിരിക്കുന്നത്.

മൊബൈലില്‍ ഈ കോഡ് സ്‌കാന്‍ ചെയ്യുന്ന ആര്‍ക്കും ഭൗമ മണിക്കൂറിനെക്കുറിച്ച് ബാലഗോപാല്‍ സംസാരിക്കുന്ന വീഡിയോ കാണാനാവും.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ യുവജന സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഭൗമ മണിക്കൂര്‍ ആചരണത്തിന് അവര്‍ മുന്‍കൈയെടുക്കും. പരിപാടിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ ജില്ലയിലുടനീളം ലഘുലേഖ വിതരണം ചെയ്തു. ജില്ലയിലെ പ്രധാന കവലകളില്‍ വൈദ്യുത വിളക്ക് കെടുത്തി തിരി തെളിക്കുന്നതിന് ഇടതു യുവജന സംഘടനകള്‍ നേതൃത്വം നല്‍കും.

പ്രധാന പരിപാടികള്‍ നടക്കുന്നത് കൊല്ലം ബീച്ചിലാണ്. ഫ് ളാഷ് മോബ്, വയലിനിസ്റ്റ് ബാലപ്രസാദ് നേതൃത്വം നല്‍കുന്ന വയലിന്‍ ഫ്യൂഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് ബിച്ചിലെ വിളക്കുകള്‍ കെടുത്തി കൊല്ലത്തെ പൗരാവലി ഭൗമ മണിക്കൂറില്‍ പങ്കാളിയാകും. ബീച്ചിലെ പരിപാടിയില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്, കെ.എന്‍.ബാലഗോപാല്‍ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K N Balagopal developed Q R code in election campaign, Kollam, News, Politics, Technology, Election, Lok Sabha, Trending, LDF, Environmental problems, Rain, Lifestyle & Fashion, Kerala.