Follow KVARTHA on Google news Follow Us!
ad

ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരവുമായി പറക്കും ബൈക്കുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ചരിത്രത്തിന്റെ ഭാഗമാകാന്‍ പറക്കും മോട്ടോര്‍സൈക്കിളിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്ത് വന്നു. സ്പീഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍ സൈക്കിളിന് ഏകദേശം News, World, Technology, Trending, bike, America, JPA Delivers on Futuristic Flying Motorbike
വാഷിങ്ടണ്‍: (www.kvartha.com 17.03.2019) ചരിത്രത്തിന്റെ ഭാഗമാകാന്‍ പറക്കും മോട്ടോര്‍സൈക്കിളിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്ത് വന്നു. സ്പീഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍ സൈക്കിളിന് ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) വില. കാലിഫോര്‍ണിയന്‍ കമ്ബനിയായ ജെറ്റ് പാക്ക് ഏവിയേഷന്‍ കമ്പനിയാണ് പറക്കും ബൈക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍/കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും.

അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡര്‍ പറക്കുന്നത്. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ ഇതിന് കഴിയും. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധിക്കും. അന്തരീക്ഷത്തില്‍ സ്വയം നിയന്ത്രണത്തിനായി ഫ്‌ളൈ ബൈ വയര്‍ കണ്‍ട്രോള്‍ സംവിധാനവും സ്പീഡറിലുണ്ട്. നാവിഗേഷന്‍, ടൂ വേ റേഡിയോ കമ്മ്യൂണിക്കേഷനായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം സ്പീഡറിലുണ്ട്. വായുവില്‍ പരമാവധി ഉയരത്തില്‍ പറന്നുയരുമ്‌ബോള്‍ റൈഡറുടെ ശ്വസനത്തിനായി ഓക്‌സിജന്‍ കിറ്റ് കരുതേണ്ടി വരും. സ്വകാര്യ വ്യക്തികള്‍ക്കായി 20 യൂണിറ്റ് സ്പീഡറാണ് ആദ്യം പുറത്തിറക്കുക. തുടര്‍ന്ന് കമ്പനി നിര്‍മിക്കുന്നവയെല്ലാം പട്ടാള, ഗവര്‍ണമെന്റ് ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും. സ്പീഡര്‍ അടുത്ത വര്‍ഷത്തേക്ക് എത്തുമെന്നാണ് കമ്ബനി അധികൃതര്‍ നല്‍കുന്ന സൂചന.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Technology, Trending, bike, America, JPA Delivers on Futuristic Flying Motorbike
  < !- START disable copy paste -->