Follow KVARTHA on Google news Follow Us!
ad

പ്രളയ കാലത്ത് ദൈവദൂതരായിരുന്നവരാണവര്‍, അന്നൊന്നും മീന്‍ നാറ്റത്തില്‍ ആര്‍ക്കും ഓക്കാനം വന്നിട്ടില്ല, മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന് ആക്ഷേപം; ശശി തരൂരിനെതിരെ വിവാദം പുകയുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ശശി Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!, Says Shashi Tharoor, Shashi Taroor, Controversy, Kerala, News,
തിരുവനന്തപുരം: (www.kvartha.com 29.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ശശി തരൂരിന്റെ പ്രസ്താവന വിവാദത്തില്‍. പ്രചരണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം അപമാനിക്കുംവിധം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ആക്ഷേപം. 'ഓക്കാനം വരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു' എന്നാര്‍ത്ഥം വരുന്ന ട്വീറ്റാണ് അദ്ദേഹം കുറിച്ചത്.

ട്വീറ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഓക്കാനം എന്നര്‍ത്ഥം വരുന്ന 'squeamishly' എന്ന വാക്ക് പ്രയോഗിച്ചതാണ് ആളുകളെ ചൊടിപ്പിച്ചത്. മീനിന്റെ മണം ഓക്കാനമുണ്ടാക്കത്തക്ക വിധം വരേണ്യ വര്‍ഗത്തിന്റെ പ്രതിനിധിയാണ് എന്ന് വിളിച്ച് പറയുകയാണ് ചെയ്തതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തി. മേല്‍ജാതി ബോധത്തോടെ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രളയകാലത്ത് രക്ഷകരായവരെ ഓക്കാനം വരുന്നുവെന്ന രീതിയില്‍ വിശേഷിപ്പിച്ചത് നന്ദികേടാണെന്നും ചിലര്‍ വിമര്‍ശിച്ചു. അന്ന് ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കുമ്പോള്‍ മീന്‍ നാറ്റത്തില്‍ ആര്‍ക്കും ഓക്കാനം വന്നിട്ടില്ലെന്നും അന്ന് അവര്‍ ദൈവദൂതരായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.

അതിനിടെ മത്സ്യത്തൊഴിലാളികള്‍ പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സിപിഎമ്മും രംഗത്തെത്തി. കടലിന്റെ, കരയുടെ മക്കള്‍' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!, Says Shashi Tharoor, Shashi Taroor, Controversy, Kerala, News,