മുബൈയില്‍ തകര്‍ന്നടിഞ്ഞത് ആറ് മാസം മുമ്പ് ഫിറ്റ്‌നസ് നല്‍കിയ പാലം; അപകടത്തില്‍ മരിച്ചത് ആറ് പേര്‍

മുംബൈ: (www.kvartha.com 15.03.2019) മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) റെയില്‍വേ സ്റ്റേഷനു സമീപം അപകടമുണ്ടാക്കിയ നടപ്പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. 33 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്ത്രീകളായിരുന്നു.

അപകടമുണ്ടാക്കിയ നടപ്പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആറും മാസം മുമ്പായിരുന്നു. ണ്ടു വര്‍ഷം മുന്പ് മുനിസിപ്പാലിറ്റി നിയോഗിച്ച കരാറുകാരുടെ സംഘം പാലങ്ങളും സബ്വേകളും ആകാശപ്പാതകളും പരിശോധിച്ച് ആറും മാസം മുന്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് അപകടമുണ്ടാക്കിയ പാലത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 35 വര്‍ഷം പഴക്കമുള്ള നടപ്പാലം 2010-11 കാലത്തായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്.

Foot overbridge collapses at Mumbai CST, 6 dead, 33 injured, Mumbai, News,  Accident, Death, Injured, hospital, Treatment, Report, National

2016-ല്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കു കീഴില്‍ പാലത്തില്‍ മിനുക്കുപണികള്‍ നടത്തി. 2016ല്‍ മുംബൈയില്‍ വന്‍ പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പാലങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അത് നീണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രമാണ് ഈ റിപ്പോര്‍ട്ട് സിവിക് കമ്മീഷണര്‍ക്കു സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെ അന്ധേരിയിലെ ഗോഖലെ പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചിരുന്നു.

തകര്‍ന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. എന്നാല്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കാല്‍ നടയാത്രക്കാര്‍ സഞ്ചരിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Keywords: Foot overbridge collapses at Mumbai CST, 6 dead, 33 injured, Mumbai, News,  Accident, Death, Injured, hospital, Treatment, Report, National.
Previous Post Next Post