Follow KVARTHA on Google news Follow Us!
ad

വിന്‍ഡീസ് താരം ഗെയില്‍ 'ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുന്നു'; സത്യം എന്താണെന്ന് അറിയേണ്ടെ... ഇതാ

തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന വേളയിലാണ് ചില ബിജെപി New Delhi, Cricket, Sports, Politics, BJP, Humor, Social Network, Video, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2019) തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന വേളയിലാണ് ചില ബിജെപി ഗ്രൂപ്പുകളില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ഇറങ്ങി എന്ന വാര്‍ത്ത പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്.

കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്റെ ചിത്രം ഈ പ്രചാരണങ്ങളില്‍ ഉള്‍കൊള്ളിച്ചത് കാണാം. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ കാലത്തും ഇത്തരത്തില്‍ ഗെയില്‍ ബിജെപിയില്‍ ചേരുന്നു ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു.

FAKE ALERT: No, Chris Gayle is not campaigning for BJP, New Delhi, Cricket, Sports, Politics, BJP, Humor, Social Network, Video, National.

അന്ന് ഈ പ്രചാരണം കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു എന്ന് മാത്രം. ആ സമയത്ത് ബിജെപി ഷാള്‍ കഴുത്തിലിട്ട് നടന്ന് വരുന്ന ഗെയിലിന്റെ ചിത്രമായിരിക്കും വാര്‍ത്തയ്ക്ക് ഒപ്പം പ്രചരിച്ചത്. അന്ന് ഗെയില്‍ പേര് മാറ്റി കൃഷ്ണ ഗോയില്‍ എന്നാക്കി എന്നും ബിജെപിയില്‍ ചേര്‍ന്നു എന്നുമാണ് ട്രോളായി ഒരാള്‍ പോസ്റ്റ് ഇട്ടത്. അതിനെ തുടര്‍ന്ന് ഇത് സത്യമാണെന്ന് കരുതിയാണ് പലരും പ്രചരിപ്പിച്ചത്.

FAKE ALERT: No, Chris Gayle is not campaigning for BJP, New Delhi, Cricket, Sports, Politics, BJP, Humor, Social Network, Video, National.

ഇതേ പ്രചാരണമാണ് ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും നടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഫാക്ട് ചെക്ക് പ്രകാരം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ഗെയിലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളവയാണ്.

FAKE ALERT: No, Chris Gayle is not campaigning for BJP, New Delhi, Cricket, Sports, Politics, BJP, Humor, Social Network, Video, National.


Keywords: FAKE ALERT: No, Chris Gayle is not campaigning for BJP, New Delhi, Cricket, Sports, Politics, BJP, Humor, Social Network, Video, National.