Follow KVARTHA on Google news Follow Us!
ad

10 കോടി രൂപയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി അറസ്റ്റില്‍; 5 പേരടങ്ങിയ സംഘത്തില്‍ ഒരു സ്ത്രീയും; അന്വേഷണം ആദായ നികുതി വകുപ്പ് ഏറ്റെടുത്തു

10 കോടി രൂപയുടെ കള്ളപ്പണവുമായി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെFake money, News, Religion, Police, Custody, Media, Arrested, National, Raid,
ജലന്ധര്‍: (www.kvartha.com 30.03.2019) 10 കോടി രൂപയുടെ കള്ളപ്പണവുമായി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി അറസ്റ്റില്‍. വൈദികനും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.

ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാനായില്ലെന്നും സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Bishop Franco Mulackkal's colleague father Antony Madassery caught by ED with 10 crore, Fake money, News, Religion, Police, Custody, Media, Arrested, National, Raid

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായപ്പോള്‍ ആന്റണി മാടശേരി കേരളത്തിലേക്ക് പോയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയെത്തിയത്. അതേസമയം ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ നേതൃത്വത്തിലുള്ള നവജീവന്‍ സൊസൈറ്റിയുടെയും സഹോദയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെയും പ്രവര്‍ത്തന ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്ന് വൈദികന്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് പോലീസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച് വരികയാണ്.

അതിനിടെ ഫാദര്‍ ആന്റണി മാടശ്ശേരിയെയും കൂട്ടാളികളെയും മൊഴിയെടുത്ത ശേഷം വിട്ടയച്ചുവെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കണ്ടെടുത്ത കണക്കില്‍പ്പെടാത്ത പണം സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.

9 കോടി 66 ലക്ഷം രൂപയാണ് പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപം കൊടുത്ത ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ ജനറാള്‍ ആണ് ഫാദര്‍ ആന്റണി മാടശ്ശേരി.

മൂന്നു കാറുകളിലായി എത്തിയ ഇവരില്‍ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തു എന്ന് പഞ്ചാബ് പോലീസാണ് അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്റെ നീക്കം തടയാനുള്ള എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമായിരുന്നു പോലീസ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bishop Franco Mulackkal's colleague father Antony Madassery caught by ED with 10 crore, Fake money, News, Religion, Police, Custody, Media, Arrested, National, Raid.