Follow KVARTHA on Google news Follow Us!
ad

ഐഐടി പ്രവേശന പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ഐഐടി ബിരുദ ദാരികളെ വെല്ലുന്ന ശമ്പളത്തിന് ജോലിക്ക് വിളിച്ച് ഗൂഗിള്‍

ഐഐടി പ്രവേശന പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ഐഐടി ബിരുദ ദാരികളെ വെല്ലുന്ന ശമ്പളത്തിന് ജോലിക്ക് വിളിച്ച് ഗൂഗിള്‍. 21 കാരനായ അബ്ദുല്ലാ ഖാന്‍ ആണ് ലണ്ടനിലെ ഗൂഗിളിMumbai, News, National, google, Education, Examination, London, Salary, Technology, An online programming challenge gets 21-yr old a Rs 1.2 cr Google job in UK
മുംബൈ: (www.kvartha.com 29.03.2019) ഐഐടി പ്രവേശന പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ഐഐടി ബിരുദ ദാരികളെ വെല്ലുന്ന ശമ്പളത്തിന് ജോലിക്ക് വിളിച്ച് ഗൂഗിള്‍. 21 കാരനായ അബ്ദുല്ലാ ഖാന്‍ ആണ് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ നിന്നും വിളി വന്നത്. 1.2 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ജോലിയാണ് ഖാന് ഗൂഗിള്‍ വാഗ്ദാനം നല്‍കുന്നത്.

ഐഐടി പ്രവേശന പരീക്ഷയില്‍ തോറ്റിട്ടും ഇത്രയും വലിയ ശമ്പളത്തിന് ജോലി കിട്ടിയതിന്റെ അമ്പരപ്പ് അബ്ദുല്ല ഖാന്റെ മനസില്‍ നിന്നും ഇപ്പോഴും മാറിയിട്ടില്ല. ഐഐടി ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്ക് പോലും ആദ്യം തന്നെ 10,00,000 മാസശമ്പളത്തില്‍ ജോലി കിട്ടാറില്ല.

മീരാറോഡ് ശ്രീ എല്‍ ആര്‍ തിവാരി എഞ്ചിനീയറിംഗ് കോളജിലെ ബി ഇ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഖാന്‍. പ്രോഗ്രാം വെല്ലുവിളികള്‍ പരിഹരിക്കുന്ന വെബ്‌സൈറ്റിലെ ഖാന്റെ പ്രവര്‍ത്തനങ്ങളാണ് ഗൂഗിളിന്റെ ശ്രദ്ധയില്‍ പെട്ടത്. സൈറ്റിലെ വിരുത് കണ്ട ഗൂഗിള്‍ അധികൃതര്‍ ഖാന്റെ വിവരങ്ങള്‍ തേടി അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു.

ഓണ്‍ലൈനിലൂടെ അഭിമുഖം നടത്തിയ ശേഷം ഈ മാസം ആദ്യം ലണ്ടനിലെ കാര്യാലയത്തില്‍ നേരിട്ട് അഭിമുഖവും നടത്തി. പിന്നീടാണ് കണ്ണഞ്ചിപ്പിക്കുന്ന ശമ്പള കണക്കുമായി ക്ഷണക്കത്ത് വന്നത്. സെപ്റ്റംബറില്‍ ഗൂഗിള്‍ എഞ്ചിനീയറിംഗ് സംഘത്തിനൊപ്പം ചേരാനാണ് നിര്‍ദേശം. ഐഐടിക്കാരല്ലാത്തവര്‍ക്ക് ആദ്യമായാണ് ഇത്തരം ജോലി വാഗ്ദാനം ലഭിക്കുന്നത്.


Keywords: Mumbai, News, National, google, Education, Examination, London, Salary, Technology, An online programming challenge gets 21-yr old a Rs 1.2 cr Google job in UK