Follow KVARTHA on Google news Follow Us!
ad

ജയ്‌ഹോ യാത്രയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രചരണത്തിലും മുന്നേറി വി കെ ശ്രീകണ്ഠന്‍

ജയ്‌ഹോ യാത്രയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രചരണത്തിലും മുന്നേറി വി കെ ശ്രീകണ്ഠന്‍. മൂന്ന് മുന്നണികളും ഒരു പോലെ വിജയ Kerala, News, Election, Trending, Palakkad, About Palakkad UDF candidate V.K Sreekandan
പാലക്കാട്: (www.kvartha.com 31.03.2019) ജയ്‌ഹോ യാത്രയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രചരണത്തിലും മുന്നേറി വി കെ ശ്രീകണ്ഠന്‍. മൂന്ന് മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ 'ജയ്ഹോ' എന്ന പേരില്‍ നടത്തിയ പദയാത്രയിലൂടെ ഉള്‍ഗ്രാമങ്ങളില്‍ സജീവമാക്കിയ പാര്‍ട്ടി സംവിധാനങ്ങളുടെ കരുത്തുമായാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ വോട്ടു ചോദിക്കുന്നത്. കാലങ്ങളായി തങ്ങളെ പിന്തുണക്കുന്ന നെല്ലറയുടെ നാട് ഇത്തവണ തങ്ങളെ കൈവിടുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷം.

പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. 2009 ല്‍ 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫിലെ എം ബി രാജേഷ് കോണ്‍ഗ്രസിന്റെ സതീശ് പാച്ചേനിയെ പരാജയപ്പെടുത്തിയത്. 2014ല്‍ രാജേഷ് 1,05,300 വോട്ടിന്റെ ഭൂരിപക്ഷം നേടി. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മത്സരം മുറുകുമെന്നാണ് കരുതുന്നത്. 1957 മുതല്‍ ഇതുവരെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ഇവിടെ വിജയക്കൊടി പാറിച്ചിട്ടുള്ളത്. 1977ല്‍ സുന്നാ സാഹിബും 1980,1984, 1991 വര്‍ഷങ്ങളില്‍ വി എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചവര്‍.

എന്തു വില കൊടുത്തും പാലക്കാട് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീകണ്ഠന്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ജയ്‌ഹോ പദയാത്രക്ക് വന്‍ ജനപിന്തുണയും ലഭിച്ചതോടെ എല്‍ ഡി എഫ് ആശങ്കയിലായിരിക്കുകയാണ്. ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്രയെ മറികടക്കാന്‍ ഒന്നും എല്‍ ഡി എഫിന് ചെയ്യാനായിട്ടില്ല. ഇതുകൂടാതെ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നതും ശ്രീകണ്ഠന് കൂടുതല്‍ കരുത്തായിട്ടുണ്ട്. ആദിവാസി- ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളുടെ വോട്ടും യു ഡി എഫിനാകുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം ജില്ലയില്‍ സി പി എം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സി പി എമ്മും സി പി ഐയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയും എല്‍ ഡി എഫിന് തിരിച്ചടിയായിട്ടുണ്ടെന്ന് കണക്കുകൂട്ടല്‍. ബി ജെ പിക്ക് മണ്ഡലത്തില്‍ വേരുപ്പിക്കാന്‍ കഴിയാത്തതും ശ്രീകണ്ഠന് മുതല്‍ക്കൂട്ടാണ്.

കെ എസ് യു പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച ശ്രീകണ്ഠന്‍ പ്രീ ഡിഗ്രി ക്ലാസില്‍ എം ബി രാജേഷിന്റെ സഹപാഠിയായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ദേശീയ ജനറല്‍ സെക്രട്ടറി വരെയായി. ഇപ്പോള്‍ പാലക്കാട് ഡി സി സി പ്രസിഡണ്ടും ഷൊര്‍ണൂര്‍ നഗരസഭാംഗവുമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, Palakkad, About Palakkad UDF candidate V.K Sreekandan
  < !- START disable copy paste -->