Follow KVARTHA on Google news Follow Us!
ad

എ ഗ്രൂപ്പിന്റെ തമ്മിലടി യുഡിഎഫിന് തലവേദനയാകുന്നു

പത്തനംതിട്ട മണ്ഡലത്തില്‍ എ ഗ്രൂപ്പിലെ തമ്മിലടി യുഡിഎഫിന് തലവേദനയാകുന്നു. എ വിഭാഗത്തില്‍പ്പെട്ട ആളായിട്ടുംPathanamthitta, News, Kerala, Politics, UDF, Lok Sabha, Election, Trending
പത്തനംതിട്ട: (www.kvartha.com 31.03.2019) പത്തനംതിട്ട മണ്ഡലത്തില്‍ എ ഗ്രൂപ്പിലെ തമ്മിലടി യുഡിഎഫിന് തലവേദനയാകുന്നു. എ വിഭാഗത്തില്‍പ്പെട്ട ആളായിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിക്കായി പല എ ഗ്രൂപ്പ് നേതാക്കളും പ്രചരണ രംഗത്ത് സജീവമാകുന്നില്ലെന്നാണ് ആക്ഷേപം. ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ ഈ വിഷയം വന്നതിനെത്തുടര്‍ന്ന് അദ്ദേഹം പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ എ ഗ്രൂപ്പ് നേതാക്കളെ ശാസിച്ചതായാണ് വിവരം.

ആന്റോ ആന്റണി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിക്കുന്നില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതുകൊണ്ടാണത്രേ പോസ്റ്റര്‍ ഒട്ടിക്കലടക്കം മന്ദഗതിയിലായത്. ഡിസിസിയുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രചാരണ പരിപാടികള്‍ക്കാണ് ആന്റോ ശ്രമിക്കുന്നതെന്നും അവര്‍ പരാതിപ്പെട്ടു. ഇതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു. 

അതേസമയം, എ ഗ്രൂപ്പിലെ തമ്മിലടി പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ആന്റോയുടെ തുടര്‍ച്ചയായ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍തന്നെ അവര്‍ എതിര്‍ത്തിരുന്നു. ആന്റോയുടെ പേര് ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പട്ടിക കെപിസിസിക്കു നല്‍കുന്നതുവരെ എത്തിയിരുന്നു കാര്യങ്ങള്‍. അത്തരത്തില്‍ അനിഷ്ടം കത്തിനിന്ന സാഹചര്യത്തിലാണ് ആന്റോ സ്ഥാനാര്‍ഥിയാകുന്നത്.

A group in Pathanamthitta, Pathanamthitta, News, Kerala, Politics, UDF, Lok Sabha, Election, Trending

അതോടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമാക്കാതെ നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ ധാരണയായിരുന്നു. എന്നാല്‍ ആന്റോ അടുപ്പിക്കാതെ വന്നതോടെ ഇവര്‍ പരിപാടികളില്‍ നിന്നും പിന്‍വലിയുകയായിരുന്നു. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എ ഗ്രൂപ്പിലെതന്നെ ശിവദാസന്‍ നായര്‍ തോറ്റതിനു പിന്നില്‍ ഡിസിസിയുടെ വിഴ്ചയാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. 

എ ഗ്രൂപ്പ് നേതൃത്വം നല്‍കിയ ഡിസിസി കേന്ദ്രീകരിച്ച് രൂപീകരിച്ച ശിവദാസന്‍ നായരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഡിസിസിയില്‍ നിന്നുതന്നെ ചോര്‍ന്നെന്ന ആക്ഷേപത്തെ ആന്റോ ആന്റണി ക്യാംപ് ഗൗരവത്തോടെയാണ് കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A group in Pathanamthitta, Pathanamthitta, News, Kerala, Politics, UDF, Lok Sabha, Election, Trending.