Follow KVARTHA on Google news Follow Us!
ad

മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് സമത്വം വേണം, ശബരിമലയില്‍ ഹിന്ദു സ്ത്രീകള്‍ക്ക് സമത്വം വേണ്ട; ബിജെപിയുടേത് ഇരട്ടമുഖമെന്ന് യെച്ചൂരി

കശ്മീരിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടുമെന്ന് സിപിഎം Yechuri against BJP, Kerala Samrakshana Yathra, kasaragod, Kerala, CPM, BJP, Seetharam Yechuri.
മഞ്ചേശ്വരം: (www.kvartha.com 16.02.2019) കശ്മീരിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരാക്രമണം രാജ്യത്തിനെതിരെയുള്ള അക്രമണമാണ്. ഭീകരര്‍ക്കെതിരെയുള്ള നടപടിക്ക് സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് തെറ്റായവഴിക്ക് ഉപയോഗിക്കരുത്. യെച്ചൂരി മുന്നറിയിപ്പ് നല്‍കി. എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ യച്ചൂരി മഞ്ചേശ്വരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു.
Yechuri against BJP, Kerala Samrakshana Yathra, kasaragod, Kerala, CPM, BJP, Seetharam Yechuri.

രാജ്യത്തെ ഒരു വിഭാഗത്തിനൊ മതവിഭാഗത്തിനൊ എതിരല്ല ഭീകരാക്രമണം. ഭീകരാക്രമണത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തിനെതിരെയും തിരിയരുത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അശാന്തിയും അസ്വാസ്ഥ്യവും ഉണ്ടാക്കലാണ് ഭീകരരുടെ ലക്ഷ്യം. ഇവരുടെ കെണിയില്‍ വീഴുന്ന തരത്തിലാകരുത് ഭരണകൂടത്തിന്റെ പ്രതികരണം. കാശ്മീര്‍ പ്രശ്‌നം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചാല്‍  ജനങ്ങള്‍ തിരിച്ചടിക്കും. ഇത് സംബന്ധിച്ചുള്ള പല ചോദ്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയത്തെ കുറിച്ച് ജമ്മു കശ്്മീര്‍ ഗവര്‍ണര്‍ പറഞ്ഞത് ഓര്‍ക്കണം. ഇപ്പോള്‍ വിശകലനത്തിനുള്ള സമയമല്ല. രാജ്യത്തിനെതെിരെയുള്ള അക്രമണത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണ്.

ബിജെപി സര്‍ക്കാരിനെ പുറത്താക്കി രാജ്യത്ത് ബദല്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനവുമായാണ് ഇടതുപക്ഷം മുന്നോട്ട്  പോകുന്നത്. തെരഞ്ഞെടുപ്പിന്‌ശേഷം ഇത് സാധ്യമാകും. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമിക്കുന്നത്. മതേതര സര്‍ക്കാരുണ്ടാക്കുമ്പോള്‍ ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ  അംഗബലം കൂടിയാല്‍ ജനകീയ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ സമ്മര്‍ദ്ദശക്തിയാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. അതിനാലാണ് വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കിയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിച്ചത്. അന്ന് 64 ഇടതുപക്ഷ എംപിമാരില്‍ 57 പേരും കോണ്‍ഗ്രസിനെ തൊല്‍പ്പിച്ച് ജയിച്ചവരാണ്. അന്ന് ഇടതുപക്ഷത്തതിന്റെ 18 എംപിമാരെ ജയിപ്പിക്കാനുള്ള പക്വത കേരളത്തിന്റെ ജനങ്ങള്‍ കാണിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും കേരളത്തിലെ ജനങ്ങള്‍ ഇതേ പക്വത പ്രകടിപ്പിക്കും. രാജസ്ഥാനില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ചാണ് രണ്ട് സിപിഎം എംഎല്‍എമാരെ ജനങ്ങള്‍ ജയിപ്പിച്ചത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് ധാരണയില്ല.

രാജ്യത്ത് ശക്തമായ മതേരതര മനസുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. നവോത്ഥാന മൂല്യങ്ങള്‍ കാത്തുസുക്ഷിക്കുന്നവരാണവര്‍. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ബിജെപിക്ക് ഇക്കാര്യത്തില്‍ ഇരട്ടമുഖമാണുള്ളത്. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകളൂടെ സമത്വത്തെ കുറിച്ച് പറയുന്നവര്‍ ശബരിമലയില്‍ ഹിന്ദു സ്ത്രീകള്‍ക്ക് സമത്വം നിഷേധിക്കുന്നു.

മോഡിയുടെ ഭരണത്തില്‍ ജരണഘടനാ സ്ഥാപനങ്ങള്‍ ആക്രമണം നേടിരുന്നു. മോഡി വീണ്ടും വന്നാല്‍ ഇവക്കൊന്നും നിലനില്‍പ്പുണ്ടാകില്ല.  പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനയും തകര്‍ക്കും. ജനങ്ങളുടെ സാമ്പത്തിക നില തകര്‍ച്ചയിലാണ്. രാജ്യം പണക്കാരുടെയും പാവങ്ങളുടെയുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുന്നോക്ക സംവരണം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ഇതിനായുള്ള മാനദണ്ഡങ്ങള്‍  നിശ്ചയിച്ചത് കൂടിയാലോചനയില്ലാതെയാണ്. ഇത് മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടില്ല. മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്്്ദാനങ്ങളൊന്നും പാലിച്ചില്ല. തെരഞ്ഞെടുുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് തറക്കല്ലിടുന്ന തിരിക്കിലാണ് മോഡിയെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Yechuri against BJP, Kerala Samrakshana Yathra, kasaragod, Kerala, CPM, BJP, Seetharam Yechuri.