Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് ഇമ്രാന്‍ ഖാന്‍

പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിക്കിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ News, Islamabad, World, Pakistan, Will release IAF pilot tomorrow as peace gesture, now don't take this any further: Pakistan PM Imran Khan to India
ഇസ്ലാമാബാദ്:(www.kvartha.com 28/02/2019) പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിക്കിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കസ്റ്റഡിയിലായ കമാന്‍ഡറെ വെള്ളിയാഴ്ച വിട്ടയക്കും. ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

News, Islamabad, World, Pakistan, Will release IAF pilot tomorrow as peace gesture, now don't take this any further: Pakistan PM Imran Khan to India


പാക്കിസ്ഥാന്‍ പാര്‍ലമെന്റിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദം മൂലമാണ് കമാന്‍ഡറെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതെന്നാണ് വിവരം. നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാന്‍ ബുധനാഴ്ച നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നാണ് പൈലറ്റായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത്. അഭിനന്ദന്‍ വര്‍ധമാന്റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Islamabad, World, Pakistan, Will release IAF pilot tomorrow as peace gesture, now don't take this any further: Pakistan PM Imran Khan to India