ബാഗില്‍ കൈയ്യിട്ടു; കൈമുറിഞ്ഞ വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: (www.kvartha.com 21.02.2019) ബാഗില്‍ കൈയ്യിട്ടു സാധനം എടുക്കുന്നതിനിടെ കൈമുറിഞ്ഞ വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് സംഭവം. രാവിലെ ട്രെയിന്‍ ഇറങ്ങിയ വി എം സുധീരന്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനെത്തിയപ്പോള്‍ ബാഗില്‍ നിന്നും ഡ്രസ് എടുക്കാന്‍ കൈയ്യിട്ടപ്പോഴാണ് സിബ്ബ് കൊണ്ട് കൈമുറിഞ്ഞത്.

V M Sudheeran Hospitalized, Kasaragod, News, Politics, Congress, Injured, hospital, Treatment, Kerala

ഇതേതുടര്‍ന്ന് ചോരയൊലിച്ച സുധീരനെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മുറിവ് കെട്ടിയശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹം ആശുപത്രി വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V M Sudheeran Hospitalized, Kasaragod, News, Politics, Congress, Injured, hospital, Treatment, Kerala.
Previous Post Next Post