ഇന്ത്യ - പാക്ക് പോരാട്ടം: ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാമെന്നറിയിച്ച് അമേരിക്ക

ന്യൂഡല്‍ഹി: (www.kvartha.com 28.02.2019) ഇന്ത്യ - പാക്ക് പോരാട്ടം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ഒപ്പം നില്‍ക്കാമെന്നും എല്ലാ നടപടികള്‍ക്കും കൂടെയുണ്ടാകുമെന്നും അമേരിക്ക ഇന്ത്യയെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.

പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ മൈക്ക് പോംപിയോ പിന്തുണച്ചു. മൈക്ക് പോംപിയോ കഴിഞ്ഞദിവസം രാത്രിയിലാണ് അജിത് ഡോവലുമായി ഫോണില്‍ ബന്ധപ്പെട്ടത്.

US Secy Mike Pompeo calls NSA Ajit Doval, extends full support to India against cross-border terror, New Delhi, News, National, Terror Attack, Military, Army

ഫെബ്രുവരി 26നാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. പുല്‍വാമ ഭീകാക്രമണത്തില്‍ നിരവധി ജവാന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്.

Keywords: US Secy Mike Pompeo calls NSA Ajit Doval, extends full support to India against cross-border terror, New Delhi, News, National, Terror Attack, Military, Army.
Previous Post Next Post