മൂത്ത സഹോദരന് എല്ലായിടത്തും പരിഗണനയും സ്‌കൂളില്‍ പ്രസിദ്ധനും; വൈരാഗ്യം മൂത്തതോടെ 40 രൂപയെ ചൊല്ലി 14 കാരന്‍ ഇരട്ടയായ സഹോദരനെ അടിച്ചുകൊന്നു

മഹാരാഷ്ട്ര: (www.kvartha.com 27.02.2019) മൂത്ത സഹോദരന് എല്ലായിടത്തും പരിഗണനയും സ്‌കൂളില്‍ പ്രസിദ്ധനും, വൈരാഗ്യം മൂത്തതോടെ 40 രൂപയെ ചൊല്ലി 14 കാരന്‍ ഇരട്ടയായ സഹോദരനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ദാരുണമായ സംഭവം നടന്നത്.

കൊല നടക്കുന്നതിന് തലേ ദിവസം രാത്രി സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി വാക്കേറ്റവും അടിയും നടന്നിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സഹോദരന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച് കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകം പ്രതി സമ്മതിച്ചിട്ടുണ്ട്.

Upset Over Fight For Rs. 40, Maharashtra Teen Kills Twin Brother: Police, Maharashtra, News, School, Students, Parents, Murder, Crime, Criminal Case, Police, National

മൂത്ത സഹോദരന് വീട്ടില് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും വീട്ടുകാര്‍ തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നും ഇളയ ആള്‍ പതിവായി പരാതിപ്പെടാറുണ്ടായിരുന്നു. മൂത്ത സഹോദരന് തന്നേക്കാള്‍ പരിഗണന ലഭിക്കുന്നതാണ് ഇയാളില്‍ പ്രകോപനത്തിനിടയാക്കിയതെന്നും ഇത് ഇരുവര്‍ക്കുമിടയില്‍ നിരന്തരം വഴക്കിന് ഇടയാക്കിയിരുന്നുവെന്നും മാത്രമല്ല, സ്‌കൂളില്‍ മൂത്ത സഹോദരന്‍ പ്രസിദ്ധനാണെന്നതും ഇയാളെ കൊലയ്ക്ക് പ്രകോപിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതശരീരം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Upset Over Fight For Rs. 40, Maharashtra Teen Kills Twin Brother: Police, Maharashtra, News, School, Students, Parents, Murder, Crime, Criminal Case, Police, National.
Previous Post Next Post