എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? പാകിസ്ഥാനെതിരെ നടത്തിയ ആക്രമണത്തെ പ്രശംസിച്ച് നടന്‍ സുരേഷ് ഗോപി

കൊല്ലം: (www.kvartha.com 26.02.2019) പാകിസ്ഥാനെതിരെ നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രതികാരമാണെന്ന് നടന്‍ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. 'പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷമാണ് ഇന്ത്യ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടി നടത്തിയത് . 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ വെറും 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്രമണത്തില്‍ ഭീകര താവളങ്ങള്‍ എല്ലാം എരിഞ്ഞടങ്ങി.

ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.' സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ഭീകര താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

Suresh Gopi asks 'How's the josh?' on hearing about India's counterattack, Kollam, News, Politics, Actor, Suresh Gopi, Terrorists, attack, Militants, Cinema, Entertainment, Kerala.

അതിര്‍ത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. 1000കിലോ ബോംബ് ഭീകരരുടെ ക്യാമ്പുകള്‍ക്കു നേരെ വര്‍ഷിച്ചാണ് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി തുടങ്ങിയത്. ആക്രമണത്തില്‍ 300ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാലോളം ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.


Keywords: Suresh Gopi asks 'How's the josh?' on hearing about India's counterattack, Kollam, News, Politics, Actor, Suresh Gopi, Terrorists, attack, Militants, Cinema, Entertainment, Kerala.
Previous Post Next Post