Follow KVARTHA on Google news Follow Us!
ad

തൊപ്പിധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ ആശുപത്രിയില്‍

തൊപ്പിധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത അധ്യാപകന് വിദ്യാര്‍ത്ഥിയുടെKollam, News, Education, Examination, school, Student, attack, Injured, hospital, Treatment, Kerala
കൊല്ലം: (www.kvartha.com 21.02.2019) തൊപ്പിധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദനം. മോഡല്‍ പരീക്ഷയെഴുതാന്‍ തൊപ്പി ധരിച്ചു ക്ലാസിലെത്തിയതിനെ ചോദ്യം ചെയ്ത അധ്യാപകനെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്കും ചുണ്ടിനും നെറ്റിക്കും പരിക്കേറ്റ അധ്യാപകനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പരവൂര്‍ ഊന്നിന്‍മൂടിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17 കാരന്‍ തലയില്‍ തൊപ്പി വച്ചു പരീക്ഷയെഴുതുന്നതു കണ്ട സ്‌കൂളിലെ അധ്യാപകന്‍ ഇത് ചോദ്യം ചെയ്തു. തൊപ്പി ഊരി വച്ചിട്ടേ പരീക്ഷയെഴുതാന്‍ അനുവദിക്കൂവെന്നും ഊരിയില്ലെങ്കില്‍ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടുമെന്നു പറയുകയും ചെയ്തു.

 Student attacked teacher for not allowing cap in exam hall, Kollam, News, Education, Examination, School, Student, attack, Injured, hospital, Treatment, Kerala.

ഇതോടെ ക്ഷുഭിതനായ വിദ്യാര്‍ഥി ഡസ്‌കിനു മുകളില്‍ ചാടിക്കയറി അധ്യാപകനെ ചവുട്ടി താഴെയിട്ടു. തുടര്‍ന്ന് നിലത്തു വീണ അധ്യാപകനെ അടിക്കുകയും ചവുട്ടുകയും ചെയ്തു. മര്‍ദനത്തില്‍ നെറ്റിയും ചുണ്ടും പൊട്ടിയ നിലയില്‍ അധ്യാപകനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയെ പരവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.


Keywords: Student attacked teacher for not allowing cap in exam hall, Kollam, News, Education, Examination, School, Student, attack, Injured, hospital, Treatment, Kerala.