» » » » കൗമാരക്കാരിലെ ഭയവിഹ്വലതയും രൗദ്രതയും

കൂക്കാനം റഹ് മാന്‍

(www.kvartha.com 16.02.2019) നമ്മുടെ കൗമാരക്കാരുടെ സ്നേഹ സന്തോഷ കുരുഹലങ്ങള്‍ക്ക് മങ്ങലേറ്റൂവോ? അത്തരം കാഴ്ചകളും അനുഭവങ്ങളുമാണ് സമൂഹത്തില്‍ ഇന്ന് നടമാടുന്നത്. കഴിഞ്ഞ കാലകൗമാരക്കാരുടെ ജീവിതക്രമങ്ങളും, സമീപനങ്ങളും ഇന്ന് അപ്പാടെ മാറിയിരിക്കുന്നു. പഴയകാലത്തേക്ക് നമുക്ക് തിരിച്ചു പോകാനാവില്ല എന്നത് യാഥാര്‍ത്യമാണ്. പക്ഷെ നമ്മള്‍ ജീവിക്കുന്ന വാര്‍ത്തമാനകാലത്ത് പരസ്പര സ്നേഹവും, സൗഹൃദവും കാത്തുസുക്ഷിക്കേണ്ടെ? പരസ്പരം ശത്രുക്കളെ പോലെ പടപൊരുതുന്ന മനോഭാവം കൗമാരക്കാര്‍ എങ്ങിനെ കൈവരിച്ചു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നും. ആരെയൊക്കെയോ ഭയപ്പെട്ടുകൊണ്ട് ഏത് നീച പ്രവര്‍ത്തി ചെയ്യാനും തയ്യാറാവുന്ന കൗമാരക്കാരെയും സമൂഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Kookkanam Rahman, Article, Youth, Save our Children, Life, Child.

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തദനുസൃതമായ സംഭവങ്ങളാണ് ഇത്തരമൊരു ചിന്ത വായനക്കാരുമായി പങ്കിടാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. യുവാക്കളും, മധ്യവയസ്‌ക്കരുമായ വ്യക്തകളാണ് കൗമാരക്കാരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തങ്ങളുടെ നിര്‍ദ്ദേശങ്ങളും, ഇംഗിതങ്ങളും നടപ്പാക്കാന്‍ കുതന്ത്ര വിദ്യകള്‍ പ്രയോഗിക്കുന്നത് അത്തരം ഭയപ്പെടുത്തലുകള്‍ക്ക് കൗമാരക്കാരായ ആണ്‍ കുട്ടകള്‍ വശം വദരാകുന്നു. അവര്‍ ഭയന്ന് വിറക്കുന്നു. രക്ഷിതാക്കളോടൊ, ബന്ധുക്കളോടോ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പറയാന്‍ പോലും കഴിയാതെ അവര്‍ പകച്ചു നില്‍ക്കുന്നു.

സമൂഹത്തിലെ ഉന്നത വ്യക്തികളാണ് കൗമാരക്കാരെ ഭയപ്പെടുത്തി പാട്ടിലാക്കാന്‍ ശ്രമിക്കുന്നവരിലേറെയും. നിരവധി കൗമാരക്കാരായ ആണ്‍കുട്ടികളുമായും പെണ്‍ കുട്ടികളുമായും ഇടപെടുന്നവര്‍ക്ക് ഇവരുടെ മാനസിക ദൗര്‍ബല്യം കണ്ടെത്താനാവും. ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്ത് തങ്ങളുടെ വരുതിയില്‍ കൊണ്ടു വരാന്‍ അവര്‍ക്കാവും. അത്തരം കുട്ടികളുടെ ഗൃഹാന്തരീക്ഷവും കൂടി ചൂഷകരായ വ്യക്തികള്‍ മനസ്സിലാക്കിവെക്കും. ഈ രണ്ട് സാഹചര്യങ്ങളും അനുഗുണമായി വന്നാല്‍ ഇവര്‍ക്ക് കാര്യം നടത്തല്‍ എളുപ്പമാവുകയും ചെയ്യും.

കൗമാരക്കാര്‍ ഭയപകിതരാവാന്‍ ഇടയായ ഒരു അനുഭവം സുഹൃത്ത് പങ്കുവെച്ചതിങ്ങിനെയാണ്. പതിനാറുകാരനായ കൗമാരക്കാരാനായ ആണ്‍ കുട്ടിയാണവന്‍, രക്ഷകര്‍ത്താക്കള്‍ സ്നേഹവായ്പോടെയാണ് അവനെ വളര്‍ത്തുന്നത്. സമപ്രായക്കാരായ കൂട്ടുക്കാരായ കൂട്ടുകാര്‍ നന്നേ കുറവാണ്. അധ്യവയസ്‌ക്കനായ ഒരു ഗുരുവിനടുത്ത് അവന്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായി എത്തുന്നുണ്ട്. ശിഷ്യരൊക്കെ സമാദാരണീയനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.

രണ്ടോ മൂന്നോ കൗമാരക്കാരായ ആണ്‍കുട്ടികളോട് അദ്ദേഹം പ്രത്യേക മമത കാണിക്കുന്നത് മറ്റുളള കുട്ടികളും ശ്രദ്ധിക്കാറുണ്ട്. നല്ലപോലെ പഠിക്കുന്ന കുട്ടികളോട് കാണിക്കുന്ന സ്നേഹമായിരിക്കുമത് എന്നാണ് കുട്ടികള്‍ കരുതിയത്. അദ്ദേഹം സ്നേഹകൂടുതല്‍ കാണിക്കുന്ന കുട്ടികള്‍ അവസാനത്തെ ബാച്ചില്‍ പഠിക്കുന്നവരാണ്. അവരുടെ ക്ലാസ് അവസാനിക്കുന്നത് രാത്രി ഏഴ് മണിക്ക് ശേഷമാവും. അവര്‍ക്ക് ടോപ്പ്മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന് ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ പറയാറുണ്ട്. ക്ലാസ് കഴിഞ്ഞും അരമണികൂര്‍ വീതം ഓരോരുത്തരായി ഒരോ ദിവസം പ്രത്യേക ക്ലാസിനായി നില്‍ക്കമെന്നും സൂചിപ്പിക്കും.

ഇത്തരം സ്‌പെഷ്യല്‍ ക്ലാസെടുക്കുന്ന കുട്ടികള്‍ക്ക് ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ അമ്പതോ, നൂറോ രൂപ നല്‍കും. ആ തുക വിട്ടിലേക്ക് കൊണ്ടു പോകാതെ ഹോട്ടലില്‍ നിന്ന് എന്തെങ്കിലും വാങ്ങികഴിക്കണം. വീട്ടില്‍ നിന്ന് പണം എവിടുന്നു കിട്ടി എന്നു ചോദിച്ചാല്‍ പറഞ്ഞു കൊടുക്കേണ്ട എന്ന് അദ്ദേഹം കുട്ടികളോട് പറയും. കുട്ടികള്‍ ഇക്കാര്യം പരസ്പരം പറഞ്ഞില്ല. ഇതെന്നോട് മാത്രം സ്നേഹം തോന്നിയത് കൊണ്ട് മാഷ് തന്നതാവും എന്ന് ഓരോരുത്തരും കരുതി.

സ്‌കൂളില്‍ എന്നും നന്നായി പഠിച്ചുകൊണ്ടിരുന്ന ഈ ഗ്രൂപ്പിലെ ഒരു കുട്ടി ശ്രദ്ധിക്കാത്ത അവസ്ഥയും, പഠനത്തില്‍ പിന്നോക്കം പോകുന്ന അവസ്ഥയും അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടു. അവനെ ഏറ്റവും ഇഷ്ടപ്പെടുന്ന അവനും ഏറെ ഇഷ്ടപ്പെടുന്ന ടീച്ചറായതിനാല്‍ ടിച്ചറോട് അവന്‍ പറഞ്ഞു. 'എനിക്ക് ആ ട്യൂഷന്‍ മാസ്റ്ററെ പേടിയാവുന്നു. അദ്ദേഹം മൊബൈലില്‍ കുറേ ഭീകരരുടെ ഫോട്ടോ കാണിച്ചു തന്നു. അദ്ദേഹം പറയുന്നതു പോലെ കേട്ടില്ലെങ്കില്‍ അവര്‍ വന്ന് എന്നെ കൊല്ലും പോലും. എന്റെ അമ്മയെ വെറുക്കണമെന്നും, എന്തെങ്കിലും പ്രശ്നമുണ്ടാക്കി വീട്ടില്‍ നിന്ന് ഇറങ്ങിവരണമെന്നും, മാഷിന്റെ കൂടെ എവിടെയെങ്കിലും പോകണമെന്നും പറയുന്നു എനിക്ക് പേടിയാവുന്നു ടീച്ചറേ... ഇങ്ങിനെ പറഞ്ഞു ഭയപ്പെടുത്തി അയാള്‍ എന്നെ ലൈംഗികമായി എന്തൊക്കെയോ ചെയ്തു.. അത് ടീച്ചറോട് പറയാന്‍ പറ്റില്ല.'

കുട്ടിയെ പറഞ്ഞ് സമാധാനിപ്പിച്ച ടീച്ചര്‍ അവന്റെ രക്ഷിതാക്കാളെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. കൗമാരക്കാരനായ ഈ കുട്ടിയുടെ ഭയം ഇപ്പോഴും മാറിയിട്ടില്ല. ഭീകരന്‍ അവനെ കൊല്ലാന്‍ വരുമോ എന്ന പേടി, അമ്മയെ വെറുപ്പിക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. മാഷിന്റെ കൂടെ പോകാന്‍... സ്വവര്‍ഗ്ഗരതിക്കാര്‍ ലോകത്തെല്ലായിടത്തുമുണ്ട്. സ്വന്തം ശിഷ്യരെ പറഞ്ഞു ഭയപ്പെടുത്തി ലൈംഗികാസ്വാദനത്തിന് പ്രേരിപ്പിക്കുന്ന അവസ്ഥയെക്കുറിച്ച് ആദ്യമായാണ് കോള്‍ക്കുന്നത്. കൗമാരക്കാരില്‍ പലരും ദുര്‍ബ്ബലമനസ്സിന്റെ ഉടമകളുമാണ്.

........................

ക്രൗര്യതയുടെ ഭീകരതാണ്ഡവം നടത്താനും കൗമാര പ്രായക്കാര്‍ സന്നദ്ധരാണ്. അവരും ള്ളളില്‍ ഭയമുള്ളവരാണ്. പക്ഷേ അവരെ ക്രൗര്യത്തിലേതെത്തിക്കുന്നത് അവരുടെ ഉള്ളിലേക്ക് കടക്കുന്ന ലഹരി വസ്തുക്കളാണ്. അത് ഉള്ളിലേക്ക് കടന്നാല്‍ സ്നേഹമുമില്ല, കരുണയുമില്ല, തിരിച്ചറിവുമില്ല. ഈ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുട്ചോറ് മാന്തിക്കുന്നതില്‍ സമൂഹത്തിനും പങ്കുണ്ട്. ലഹരി മാഫിയ ഇവിടെ ശക്തി പ്രാപിച്ചു വരികയാണ്. അവരെ നിയന്ത്രിക്കാന്‍ സമൂഹത്തിന് ബാധ്യതയില്ലേ? കുഞ്ഞുങ്ങളാണ് ഇവരുടെ ഇരകള്‍. പ്രത്യേകിച്ച കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഉപഭോക്താക്കളായി മാറുന്നത്.

ഗള്‍ഫ് പണ സ്വാധീനവും ഗൃഹാന്തരീക്ഷം അമ്മമാരുടെ മാത്രം നിയന്ത്രണത്തിലാവുകയും ചെയ്യുന്ന ചുറ്റുപാടാണ് കൗമാരക്കാരെ വഴിതെറ്റിക്കാന്‍ ഇടയാക്കുന്ന ഒരുകാരണം. ഇത്തരം കുട്ടികള്‍ ലഹരിക്കടിമകളായി മാറുന്നു. എന്തു നടപടിയെടുത്താലും ഞങ്ങള്‍ക്ക് പ്രശ്നമല്ല എന്ന ചിന്ത, ഇങ്ങിനെയൊക്കെ അടിച്ചു പൊളിച്ചു കഴിയലാണ് ജീവിതം എന്ന ധാരണ, ഇതൊക്കെയാണ് കൗമാരക്കാരെ നയിക്കുന്ന മാനസിക നില.

ഇക്കഴിഞ്ഞ ആഴ്ച ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കൗമാരക്കാരുടെ അഴിഞ്ഞാട്ടത്തിന് ഇതൊക്കെയല്ലെ കാരണം. കൂടെ പഠിക്കുന്നവരാണെന്നോ, എന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണെന്നോ ചിന്ത ആ കൗമാരക്കാര്‍ക്കുണ്ടായോ? ഞങ്ങളെ പഠിപ്പിക്കുന്ന ഗുരുനാഥന്മാരിവിടെയുണ്ടെന്നും, അവരെ ഭയപ്പെടേണ്ടതല്ലേ എന്ന ചിന്ത പോലും അവര്‍ക്കുണ്ടായില്ല. തങ്ങളെ തീറ്റിപ്പോറ്റി ആറ്റുനോറ്റിരിക്കുന്ന രക്ഷിതാക്കളുണ്ടെന്ന ചിന്തയില്ലാത്ത താന്തോന്നിത്തരങ്ങളല്ലേ അവിടെ അരങ്ങേറിയത്?

തങ്ങളുടെ അനിയന്മാരായ കുട്ടികളെ മേശയും, കസേരയും ഉപയോഗിച്ച് തല്ലിച്ചതയ്ക്കുന്നതു കാണുമ്പോള്‍ കണ്ണടയ്ക്കാനെ കഴിയുന്നുളളു. അവരെ ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടിയരക്കുമ്പോള്‍ ഇതെന്ത് പേക്കൂത്തെന്ന് ചിന്തിച്ച് മൂക്കത്ത് വിരല്‍ വെച്ചു നോക്കാനേ നിര്‍വ്വാഹമുണ്ടായുള്ളു. സിസിടിവി എന്ന സാങ്കേതിക വിദ്യ ഉണ്ടായതിനാല്‍ ഈ ക്രൂരദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചു. അല്ലെങ്കില്‍ പറഞ്ഞറിയുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു...

മനുഷ്യത്വം മരവിച്ചു പോകുന്ന ഈ ക്രൂരത കാട്ടാന്‍ കൗമാരക്കാരായ ഈ കുട്ടികള്‍ സന്നദ്ധരായത് ലഹരിയുടെ ശക്തിമൂലമാണെന്ന് തറപ്പിച്ചു പറയാന്‍ കഴിയും. ഗ്വബുദ്ധിയാല്‍ ഇമ്മാതിരി കാടത്തം വിദ്യാലയ മുറ്റത്തും, ക്ലാസുമുറിയിലും നടത്താന്‍ ആവില്ല. അമ്മമാരുണരേണ്ട കാലമാണിത്. അവര്‍ശക്തരായി നിന്നില്ലെങ്കില്‍ നമ്മുടെ കുടുംബത്തിന്റെയും നാടിന്റെയും ഭാവി ഇരുളടഞ്ഞതാവും. അറ്റ് പലരംഗങ്ങളിലും സ്ത്രീകള്‍ കാണിക്കുന്ന തന്റേടവും, ഊര്‍ജ്ജ സ്വലതയും തങ്ങളുടെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിലും കര്‍ക്കശമായ നിയന്ത്രണം വേണം തങ്ങളുടെ കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍. അവരുടെ കൂട്ടുകാരെക്കുറിച്ച്, അവര്‍ ബന്ധപ്പെടുന്ന ഇടങ്ങളെക്കുറിച്ച്. സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് എല്ലാം പഠിക്കുകയും അന്വേഷിക്കുകയും വേണം.

കൗമാരക്കാരില്‍ രണ്ടു വ്യത്യസ്ത സ്വഭാവക്കാരെയാണ് പൊതുവെ കണ്ടു വരുന്നത്. ഭയപ്പെട്ടും കൊണ്ട് ഒന്നും വെളിപ്പെടുത്താതെ ഭീരുത്വത്തോടെ കഴിയുന്നവര്‍, വരുന്നത് വരട്ടെ എന്ന് കരുതി ലഹരിക്കടിമകളായി എന്തു സാഹസത്തിനും മുതിരുന്നവര്‍, ഈ രണ്ടു കൂട്ടരേയും മയപ്പെടുത്തിയോ മോചിപ്പിച്ചാ കൊണ്ടുവരാന്‍ അമ്മമാര്‍ക്കേ കഴിയൂ. സ്നേഹം കൊടുത്തും, ക്ഷമിച്ചും, ഉള്ളു തുറന്ന് സംസാരിച്ചും ഇത്തരം കുട്ടികളെ നന്മയിലേക്ക് നയിക്കാനാവൂ, കൈവിട്ട് പോയിക്കഴിഞ്ഞ് കുറ്റപ്പെത്തിയിട്ടോ സ്വയം നിരാശപ്പെട്ടിട്ടോ കാര്യമില്ല. അമ്മമാര്‍ ഏറെ കഷ്ടപ്പെടുന്നുണ്ട് മക്കളെ വളര്‍ത്തിയെടുക്കാന്‍, അതോടൊപ്പം അവരുടെ സുഹൃത്തായി മാറാനും, അവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും അതിന് പോം വഴി നിര്‍ദേശിക്കാനും സാധ്യമാവുക അമ്മമാര്‍ക്ക് മാത്രമാണ്. ശ്രമിക്കുക. നമ്മുടെ കുട്ടികള്‍ നന്മയിലേക്ക് വളരുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam Rahman, Article, Youth, Save our Children, Life, Child.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal