പെരിയ ഇരട്ടക്കൊല: കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാതെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

പെരിയ ഇരട്ടക്കൊല: കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാതെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 18.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃഷ്ണന്റെ മകന്‍ കൃപേഷ്, സത്യനാരായണന്റെ മകന്‍ ശരത്ത് ലാല്‍ എന്നിവരുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാതെ വിശ്രമമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ ഒളിച്ചിരുന്ന സംഘം മാരകമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അക്രമത്തിന് പ്രാദേശിക സഹായം ലഭിച്ചതായും പോലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘമാകാം കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trending, Rahul Gandhi, Rahul Gandhi about Periya murders
  < !- START disable copy paste -->
ad