തിരിച്ചടിക്കായി പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്ന കേന്ദ്രങ്ങളില്‍ കേരളവും ഉണ്ടോ? സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം : (www.kvartha.com 27.02.2019) തിരിച്ചടിക്കായി പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്ന കേന്ദ്രങ്ങളില്‍ കേരളവും ഉണ്ടോ? സൈനിക കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തിരിച്ചടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പാകിസ്ഥാന്‍ തിരിച്ചടി നടത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. അതിനൊപ്പം തന്നെ കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്. പാകിസ്ഥാന്‍ തിരിച്ചടിക്കായി ലക്ഷ്യം വെക്കുന്നത് കേരളത്തെയാണോയെന്ന് സംശയങ്ങളുള്ളതായി ചില ഓണ്‍ലൈന്‍ മധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Pakistan also aim to Kerala, Thiruvananthapuram, News, Politics, Militants, Attack, Terror Attack, Trending, Pakistan, Kerala

ഇതോടെ ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ മാത്രമേ വ്യോമദൂരം ഉള്ളൂ. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്.

രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡിലുള്ളതെന്നും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാസമയവും പ്രവര്‍ത്തിക്കുന്ന 700 ടെലിവിഷന്‍ ലെന്‍സ് (ടിവിഎല്‍) ശേഷിയുള്ള കാമറാ സംവിധാനമാണ് വ്യോമ താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. നാവികസേനയും തീര സംരക്ഷണ സേനയും സമുദ്ര പെട്രോളിംഗ് ആരംഭിച്ചു.

മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത് കടല്‍മാര്‍ഗമായതിനാല്‍ കേരളം ഉള്‍പ്പെടെ കടലോര സംസ്ഥാനങ്ങളില്‍ കേന്ദ്രം അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി. വിമാന റാഞ്ചല്‍ ഭീഷണിസാധ്യത പരിഗണിച്ച് കൂടുതല്‍ സിഐഎസ്എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ സേനയെയും നിയോഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistan also aim to Kerala, Thiruvananthapuram, News, Politics, Militants, Attack, Terror Attack, Trending, Pakistan, Kerala.
Previous Post Next Post