പാക്ക് യുദ്ധവിമാനങ്ങള്‍ വീണ്ടും അതിര്‍ത്തി കടന്നു; തുരത്തിയോടിച്ച് ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി:(www.kvartha.com 28/02/2019) പാക്ക് യുദ്ധവിമാനങ്ങള്‍ വീണ്ടും അതിര്‍ത്തി കടന്നു. പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനിടയിലാണ് അതിര്‍ത്തിയില്‍ പാക് വ്യോമസേന പ്രകോപനം തുടരുന്നത്. പാക്കിസ്ഥാന്റെ 24 യുദ്ധവിമാനങ്ങള്‍ ജമ്മു കശ്മീര്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമം നടത്തിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

News, New Delhi, National, Pakistan, Pak air attack again

പാക്കിസ്ഥാന്‍ വിമാനങ്ങളുടെ വരവ് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞു. എട്ടു വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്‍ വിമാനങ്ങളെ തുരത്തിയത്. ഇതില്‍ അഭിനന്ദന്‍ പറത്തിയിരുന്ന തരത്തിലുള്ള മിഗ് 21 ബൈസണ്‍ വിമാനവും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്റെ എട്ട് എഫ്-16 വിമാനങ്ങള്‍, നാല് മിറാഷ്-3 വിമാനങ്ങള്‍, നാല് ചൈനീസ് നിര്‍മിത ജെഐഫ്-17 വിമാനങ്ങള്‍ എന്നിവയാണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത്. ഈ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കിയാണ് മറ്റു വിമാനങ്ങള്‍ പറന്നത്.

രാവിലെ പത്തോടെയാണ് വിമാനങ്ങള്‍ ആക്രമണത്തിനു ശ്രമിച്ചത്. നിയന്ത്രണരേഖ മറികടന്ന് പത്തു കിലോമീറ്റര്‍ ഉള്ളിലേക്ക് വിമാനങ്ങള്‍ പറന്നെത്തിയെങ്കിലും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇടപെട്ടതോടെ തിരിച്ചുപറന്നു. സുഖോയ്, മിറാഷ് വിമാനങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.

തിരിച്ചുപറക്കുന്നതിനിടെ നിയന്ത്രണരേഖയിലെ സൈനിക താവളത്തില്‍ ബോബ് വര്‍ഷിക്കാനും പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ ഇത് ലക്ഷ്യം കണ്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Pakistan, Pak air attack again  
Previous Post Next Post