അവാര്‍ഡിനായി മത്സരിച്ചു; പ്രഖ്യാപനം ഒരുമിച്ചിരുന്നു കണ്ടു; ഒടുവില്‍ വിജയിയായപ്പോള്‍ നിമിഷയ്ക്ക് ഉറ്റ കൂട്ടുകാരി അനുവിന്റെ മുത്തം

കൊച്ചി: (www.kvartha.com 27.02.2019) മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ഏറ്റവും അധികം പറഞ്ഞുകേട്ട രണ്ടുപേരുകളാണ് നിമിഷ സജയനും അനു സിതാരയും. പ്രഖ്യാപന സമയത്ത് ഇരുവരും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കൊച്ചി പാലാരിവട്ടത്തെ നിമിഷയുടെ വീട്ടിലായിരുന്നു ഉറ്റ കൂട്ടുകാരികള്‍.

സിനിമ ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും മുഖങ്ങളില്‍ ആകാംക്ഷയായിരുന്നു. സിനിമയിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ ആണ് ഇരുവരും. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നതോടെ കെട്ടിപ്പിടിച്ച് നിമിഷയ്ക്ക് അനു മുത്തം നല്‍കി. പിന്നെ അഭിനന്ദന പ്രവാഹമായി.

Nimisha Vijayan and Anu Sithara on film awards, Kochi, News, Cinema, Entertainment, Trending, Award, Actress, Kerala

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു ചെയ്തത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറഞ്ഞു.

കുപ്രസിദ്ധപയ്യനിലെ പ്രകടനവും അംഗീകരിക്കപ്പെട്ടു. ആ സിനിമയില്‍ സഹതാരം കൂടിയാണ് അനു സിത്താര. അനുവിന്റെ ക്യപ്റ്റനാണ് പുരസ്‌കാരത്തിനായി അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്.


Keywords: Nimisha Vijayan and Anu Sithara on film awards, Kochi, News, Cinema, Entertainment, Trending, Award, Actress, Kerala.
Previous Post Next Post