കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; കെ എസ് യു തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ദിനം ആചരിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; കെ എസ് യു തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ദിനം ആചരിക്കും

കാസര്‍കോട്: (www.kvartha.com 17.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ എസ് യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രതിഷേധ ദിവം ആചരിക്കും. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുകയായിരുന്ന കൃപേഷിനെയും ശരത്തിനെയും ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജില്ലയിലെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

സംഭവത്തില്‍ പെരിയയിലെ ഒരു ബാങ്ക് ജീവനക്കാരനില്‍ നിന്നും എ എസ് പി. ഡി. ശില്‍പ മൊഴിയെടുത്ത ശേഷം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപിനാണ് ഏല്‍പിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Congress, Murder, KSU, Murder of Congress workers; KSU Education Strike on Monday
  < !- START disable copy paste -->
ad