Follow KVARTHA on Google news Follow Us!
ad

കേരളാ പോലീസ് പിരിച്ചുവിടണോ കോടിയേരിയുടെ ചോദ്യം

കേരളാ പോലീസ് പിരിച്ചുവിടണോ എന്ന ചോദ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിPathanamthitta, News, Politics, CPM, Kodiyeri Balakrishnan, High Court of Kerala, CBI, Probe, Criticism, Kerala,
പത്തനംതിട്ട: (www.kvartha.com 21.02.2019) കേരളാ പോലീസ് പിരിച്ചുവിടണോ എന്ന ചോദ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയിലേക്ക് പോകുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ അതിന്റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സി.ബി.ഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു.

 If all cases are probed by CBI, better dissolve Kerala Police: Kodiyeri, Pathanamthitta, News, Politics, CPM, Kodiyeri Balakrishnan, High Court of Kerala, CBI, Probe, Criticism, Kerala

കൊല്ലപ്പെട്ടവരുടെ കുടുംബം സി.ബി.ഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെ. കേസന്വേഷണത്തെ പറ്റി മനസിലാക്കാത്തത് കൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അന്വേഷണം നടന്നുവരുന്നതേയുള്ളൂ എന്നും കോടിയേരി പറഞ്ഞു.


Keywords: If all cases are probed by CBI, better dissolve Kerala Police: Kodiyeri, Pathanamthitta, News, Politics, CPM, Kodiyeri Balakrishnan, High Court of Kerala, CBI, Probe, Criticism, Kerala.