Follow KVARTHA on Google news Follow Us!
ad

ഇടക്കാല ബജറ്റ്: ആദായ നികുതിയില്‍ ഇളവ് ഉറപ്പ്; കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ New Delhi, News, Budget meet, Budget, Farmers, Pension, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് ഇതു ബാധകം.

12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. നൂറു ശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി വകയിരുത്തി.

Goyal announces mega pension scheme for un organised sector, New Delhi, News, Budget meet, Budget, Farmers, Pension, National.

ഒരു കോടി 53 ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കി. ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് വഴി 50 കോടി ജനങ്ങള്‍ക്ക് സഹായം ലഭ്യമായി.

ഗോ സംരക്ഷണത്തിനും പദ്ധതി. രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്കു സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശയിളവ് അനുവദിച്ചു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനം അധിക പലിശയിളവ് നല്‍കും.

എട്ട് കോടി പാചക വാതക കണക്ഷനുകള്‍ പ്രഖ്യാപിച്ചു. ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍.പി.ജി കണക്ഷനുകള്‍ എട്ടു കോടിയായി ഉയര്‍ത്തും. ആറ് കോടി പാചക വാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കി.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. മാസം മൂവായിരം രൂപ വീതം പെന്‍ഷന്‍ നല്‍കും. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം 50 ശതമാനം കൂട്ടി.

തൊഴിലാളികള്‍ക്ക് ബോണസ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൂട്ടി. തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Goyal announces mega pension scheme for un organised sector, New Delhi, News, Budget meet, Budget, Farmers, Pension, National.