» » » » » » » വാലന്റൈന്‍സ് ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടിക്ക് പ്രണയലേഖനം നല്‍കിയതിന് അധ്യാപകന്‍ പിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബെംഗളൂരു: (www.kvartha.com 18.02.2019) വാലന്റൈന്‍സ് ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടിക്ക് പ്രണയലേഖനം നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകന്‍ പിതാവിനെ വിളിച്ചുവരുത്തിയതിന് പിന്നാലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു നെലമംഗലയിലെ ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സിദ്ദേശ് (13) ആണ് മരിച്ചത്. സ്‌കൂളിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Bangalore, National, News, Obituary, School, Student, Love, Class 8 boy proposes Class 9 girl; kills self after teacher asks him to fetch dad to school

ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് സിദ്ദേശ് വീലന്റൈന്‍സ് ദിനത്തില്‍ പ്രണയലേഖനം കൈമാറിയിരുന്നു. ഇത് അധ്യാപകന്‍ അറിയുകയും അടുത്ത ദിവസം പിതവിനെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും അധ്യാപകരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. മഡനയക്കാനഹള്ളിയില്‍ താമസക്കാരായ ആന്ധ്ര സ്വദേശികളാണ് സിദ്ദേശിന്റെ മാതാപിതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, News, Obituary, School, Student, Love, Class 8 boy proposes Class 9 girl; kills self after teacher asks him to fetch dad to school 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal