Follow KVARTHA on Google news Follow Us!
ad

പുല്‍വാമയിലെ ഞെട്ടല്‍ മാറും മുമ്പേ കശ്മീരില്‍ വീണ്ടും ആക്രമണം; സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് സൈനികന്‍ മരിച്ചു

സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് സൈനികന്‍ മരിച്ചു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെIndia, National, News, Bomb, Srinagar, Jammu, Kashmir, attack, Death, Soldiers, Army officer trying to defuse bomb in Rajouri dies in blast, Jawan injured
ശ്രീനഗര്‍: (www.kvartha.com 16.02.2019) സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് സൈനികന്‍ മരിച്ചു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് കശ്മീരില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. മേജര്‍ റാങ്കിലുള്ള സൈനികനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപോര്‍ട്ട്.

ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണരേഖയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് സ്‌ഫോടകവസ്തുക്കള്‍ കിടന്നിരുന്നത്. നിയന്ത്രണരേഖയില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന വ്യക്തമാക്കി. അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞുകയറിയ തീവ്രവാദികളാകാം സ്‌ഫോടകവസ്തുക്കള്‍ക്ക് സ്ഥാപിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് സ്‌ഫോടനം വിവരം ലഭിക്കുന്നത്.


Keywords: India, National, News, Bomb, Srinagar, Jammu, Kashmir, attack, Death, Soldiers, Army officer trying to defuse bomb in Rajouri dies in blast, Jawan injured