പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: (www.kvartha.com 31.01.2019) പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി കാഞ്ഞിരപ്പള്ളി റോഡില്‍ കൂവപ്പള്ളിക്ക് സമീപം രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. മുക്കൂട്ടുത്തറ പാറേപ്പള്ളി സ്വദേശി പി എസ് നിഖില്‍ കുമാര്‍ (20) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ നിഖിലിനെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം.

 Youth dies in Accident, News, Kerala, Death, Accidental Death, Injured, hospital, bike, Obituary

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies in Accident, News, Kerala, Death, Accidental Death, Injured, hospital, bike, Obituary.
Previous Post Next Post