Follow KVARTHA on Google news Follow Us!
ad

മഞ്ഞുകാലം കടുത്തതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം

രാജ്യത്ത് മഞ്ഞുകാലം കടുത്തതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകരുടെRas Al Khaimah, News, UAE, Visitors, Gulf, World
റാസല്‍ഖൈമ: (www.kvartha.com 11.01.2019) രാജ്യത്ത് മഞ്ഞുകാലം കടുത്തതോടെ റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. താപനില ഗണ്യമായി കുറഞ്ഞു തുടങ്ങിയതോടെ യു.എ.ഇ യിലെ ഏറ്റവുംവലിയ പര്‍വതനിരയായ ജബല്‍ ജെയ്‌സില്‍ മഞ്ഞുകാലം ആസ്വദിക്കാനായി സന്ദര്‍ശകര്‍ കൂട്ടത്തോടെ എത്തുകയാണ്.

വാരാന്ത്യങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുതലായെത്തുന്നത്. എമിറേറ്റിലെ ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും പ്രഭാതത്തിലും മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച പകര്‍ത്താനും സെല്‍ഫിയെടുക്കാനും മാത്രമായി എത്തുന്നവര്‍ ഏറെയാണ്.

Snow on Jabal Jais Mountain in Ras Al Khaimah UAE, Ras Al Khaimah, News, UAE, Visitors, Gulf, World

സായാഹ്നയാത്രകള്‍ക്കും രാത്രിയില്‍ ഒത്തുകൂടാനുമായി റാസല്‍ഖൈമയിലേക്ക് സന്ദര്‍ശകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുന്നത് ടൂറിസം മേഖലയിലും വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വടക്കന്‍ മലയോര മേഖലകളായ ഷാം, ഖോര്‍ ഖോര്‍, അല്‍ജീര്‍ എന്നിവിടങ്ങളും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്.

മനുഷ്യനിര്‍മിത പവിഴദ്വീപായ അല്‍ മര്‍ജാന്‍, ദിദ് ദാഗ, ഖറാന്‍ തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെ റാസല്‍ഖൈമയിലെ വിപണിയും സജീവമായിട്ടുണ്ട്. മാളുകളിലും ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. പുതുവര്‍ഷത്തില്‍ കരിമരുന്നുപ്രയോഗത്തിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയ റാസല്‍ഖൈമയിലെ ആഘോഷങ്ങള്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Snow on Jabal Jais Mountain in Ras Al Khaimah UAE, Ras Al Khaimah, News, UAE, Visitors, Gulf, World.