ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലേക്ക് ചേക്കാറാനൊരുങ്ങി നിരവധി ബിജെപി നേതാക്കള്‍; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 31.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ യുവ ക്രാന്തി യാത്രയിലായിരുന്നു, കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബിജെപിയുടെ നിരവധി നേതാക്കള്‍ സമീപിച്ചിട്ടുണ്ടെന്ന് രാഹുല്‍ വെളിപ്പെടുത്തിയത്.

അവര്‍ കോണ്‍ഗ്രസ് മുക്ത ഭാരതം വേണമെന്നാണ് പറയുന്നത്, പക്ഷേ ബിജെപി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിനിധാനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘Several BJP leaders told me they want to join the Congress,’ claims Rahul Gandhi, New Delhi, News, Lok Sabha, Election, Politics, Congress, BJP, Leaders, Rahul Gandhi, National

'റഫാല്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് പേടിച്ചാണ് നരേന്ദ്ര മോദി തന്നെ ഇടപെട്ട് അര്‍ധരാത്രി സിബിഐ ഡയറക്ടറെ മാറ്റിയത്. അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാനായി മോദി രാജ്യത്തുള്ള യുവ ജനങ്ങളുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് രാജ്യത്തിനറിയാം. ആര്‍എസ്എസ് ധരിച്ചിരിക്കുന്നത് അവരാണ് രാജ്യത്തെ അറിവിന്റെ ഉറവിടമെന്നാണ്. പക്ഷേ അവരുടെ ആ ധാരണ തെറ്റാണ്'. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഭരണത്തിലേറിയതിന് പിന്നാലെ രാജ്യത്ത് തൊഴില്‍ മേഖലയിലും കാര്‍ഷിക മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കാന്‍ മോദിക്ക് സാധിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തിരക്കിലായിരുന്നു മോദിയെന്നും തമിഴ്‌നാട്ടിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ കലാപം ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Keywords: ‘Several BJP leaders told me they want to join the Congress,’ claims Rahul Gandhi, New Delhi, News, Lok Sabha, Election, Politics, Congress, BJP, Leaders, Rahul Gandhi, National.
Previous Post Next Post