Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പന്തളത്ത് പ്രായ്ശ്ചിത്തം

ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തം നടത്തി. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്വ ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് Kerala, News, Shabarimala, Temple, Trending, Program conducted in Panthalam against Police on Shabarimala issue
പന്തളം: (www.kvartha.com 15.01.2019) ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തം നടത്തി. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്വ ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തമായി സംഘടിപ്പിച്ച പരിപാടി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എ.ഡി.ജി.പി ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും മുന്‍ പൊലീസുകാരടക്കം മുപ്പതോളം പേരും പങ്കെടുത്തു.

ശബരിമലയിലെ യുവതീ പ്രവേശനത്തിന് ജനുവരി 22 വരെ കാത്തിരിക്കാമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു. മാന്യതയുള്ള സര്‍ക്കാരാണെങ്കില്‍ 22 വരെ കാത്തിരിക്കുമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കയാണ്. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് സെന്‍കുമാര്‍ ആരോപിച്ചു.

വിധിപ്പകര്‍പ്പ് കിട്ടാന്‍ പോലും കാത്തിരിക്കാന്‍ തയ്യാറായില്ല. രഹന ഫാത്തിമ ഉള്‍പ്പെടെയുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പല താല്‍പ്പര്യങ്ങളുമുണ്ടാകും. അവര്‍ അത് പ്രസംഗിക്കുകയും ചെയ്യും. എന്നാല്‍ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപരമായാണ്. ശബരിമലയില്‍ അതുണ്ടായില്ലെന്ന് സെന്‍കുമാര്‍ ആരോപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Shabarimala, Temple, Trending, Program conducted in Panthalam against Police on Shabarimala issue
  < !- START disable copy paste -->