നടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയാന്‍ വനിതാ ജഡ്ജിമാരില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

കൊച്ചി: (www.kvartha.com 31.01.2019) നടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയാന്‍ വനിതാ ജഡ്ജിമാരില്ലെന്ന് വ്യക്തമാക്കി രജിസ്ട്രാര്‍ ഹൈക്കോടതിയില്‍. കേസില്‍ വാദം കേള്‍ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന കാര്യം രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസില്‍ വാദം കേള്‍ക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കുവാന്‍ രജിസ്ട്രാറോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
Kerala, News, High Court of Kerala, Judge, Trending, Molestation, Actress, No women judges in Trissur and Ernakulam, Report submitted by registrar

തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ പട്ടിക അടുത്ത വ്യാഴാഴ്ച നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, High Court of Kerala, Judge, Trending, Molestation, Actress, No women judges in Trissur and Ernakulam, Report submitted by registrar 
Previous Post Next Post