Follow KVARTHA on Google news Follow Us!
ad

കനകക്കുന്നിന്റെ ഹൃദയംകവര്‍ന്ന് മലബാറിന്റെ സ്വന്തം കിളിക്കൂടും ഉന്നക്കായയും

മലബാര്‍ ഭക്ഷണമെന്നു കേള്‍ക്കുമ്പോള്‍ നാവില്‍ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു Kerala, Thiruvananthapuram, Food, Malabar, News, Kudumbashree, Malabar taste in Kanakakkunnu spring festival
തിരുവനന്തപുരം: (www.kvartha.com 14.01.2019) മലബാര്‍ ഭക്ഷണമെന്നു കേള്‍ക്കുമ്പോള്‍ നാവില്‍ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു പലഹാരങ്ങള്‍. തെക്കന്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത മലബാര്‍ വിഭവങ്ങള്‍കൊണ്ട് രൂചിയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുകയാണ് വസന്തോത്സവ നഗരിയില്‍ കുടുംബശ്രീ.

കഫെ കുടുംബശ്രീയുടെ സ്റ്റാളില്‍ മലബാര്‍ വിഭവങ്ങള്‍ വാങ്ങാന്‍ തിരക്കോടു തിരക്ക്. സ്‌പെഷ്യല്‍ മലബാര്‍ പലഹാരങ്ങളായിരുന്നു കഫെ കുടുംബശ്രീ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. മലബാറിന്റേത് മാത്രമായ കിളിക്കൂടും ഉന്നക്കായയും കായ്‌പ്പോളയുമെല്ലാം കഴിക്കാന്‍ വലിയ തിരക്കാണു കഫെ കുടുംബശ്രീയുടെ സ്റ്റാളില്‍.
Kerala, Thiruvananthapuram, Food, Malabar, News, Kudumbashree, Malabar taste in Kanakakkunnu spring festival

ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ചേര്‍ത്തുണ്ടാക്കുന്ന കിളിക്കൂടിന് 20 രൂപയാണു വില. ചൂടുമാറും മുന്‍പേ കിളിക്കൂട് എല്ലാം വിറ്റുപോയെന്ന് കഫെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. ഏത്തപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ, കായ്‌പോള എന്നിവയ്ക്കും ആവശ്യക്കാരേറെ. ഇതിനു പുരമേ പഴംപൊരി അടക്കമള്ള മറ്റു നാടന്‍ പലഹാരങ്ങളും കുടുംബശ്രീ സ്റ്റാളിലുണ്ട്.

കുടുംബശ്രീക്കു പുറമേ കെടിഡിസിയുടെ രാമശേരി ഇഡ്‌ലി മേളയും ഭക്ഷ്യമേളയെ സജീവമാക്കുന്നു. കനകക്കുന്നില്‍ സൂര്യകാന്തിക്കു സമീപമാണു ഭക്ഷ്യമേള അരങ്ങേറുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Food, Malabar, News, Kudumbashree, Malabar taste in Kanakakkunnu spring festival