Follow KVARTHA on Google news Follow Us!
ad

ഗാന്ധിജിയെ വെടിവച്ച 'ഗോഡ്‌സെയെ തൂക്കിലേറ്റി'

ഗാന്ധിജിയെ വെടിവച്ച 'ഗോഡ്‌സെയെ തൂക്കിലേറ്റി'. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദു Thrissur, Kerala, News, Mahatma Gandhi, Kerala, KSU protest against Hindu Maha Sabha
തൃശൂര്‍: (www.kvartha.com 31.01.2019) ഗാന്ധിജിയെ വെടിവച്ച 'ഗോഡ്‌സെയെ തൂക്കിലേറ്റി'. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരേ കെ എസ് യു നടത്തിയ പ്രതിഷേധപ്രകടനത്തിലാണ് കൊലായാളി നാഥുറാം ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്. തൃശൂരിലാണ് കെ എസ് യു പ്രതിഷേധം സംഘടിപ്പിച്ചത്.
Thrissur, Kerala, News, Mahatma Gandhi, Kerala, KSU protest against Hindu Maha Sabha

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയെ അവഹേളിച്ച് രക്തസാക്ഷിത്വ ദിനം ആഘോഷിച്ചത്. ഗാന്ധിജിയുടെ കോലത്തിനുനേരെ വെടിവയ്ക്കുകയും, വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നു ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ഹാരാര്‍പ്പണം നടത്തുകയും മധുരം നല്‍കുകയും ചെയ്തു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാന്ധിയെ അവഹേളിച്ചത്.

1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിക്ക് നേരെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സെ വെടിയുതിര്‍ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Mahatma Gandhi, Kerala, KSU protest against Hindu Maha Sabha