Follow KVARTHA on Google news Follow Us!
ad

ബജറ്റില്‍ വില കൂടുന്നവ; സിനിമ ടിക്കറ്റിന് വില വര്‍ധിക്കും; മദ്യത്തിന് വില കൂടും, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനം സെസ്

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം സെസ്. സിനിമാ ടിക്കറ്റ് Thiruvananthapuram, News, Budget meet, Budget, Trending, Thomas Issac, Business, Kerala
തിരുവനന്തപുരം: (www.kvartha.com 31.01.2019) സ്വർണം, സിമന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ എന്നിവയ്ക്ക് വില കൂടും.

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം സെസ്. സിനിമാ ടിക്കറ്റ് പത്ത് ശതമാനം വിനോദനികുതി പിരിക്കും. ബീയര്‍, വൈന്‍ ഉള്‍പ്പെടെ മദ്യനികുതി രണ്ടുശതമാനം കൂട്ടി. 3000 ചതുരശ്ര അടിക്കുമുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അധിക നികുതി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വിലകൂടും.

ജിഎസ്ടി കുടിശികയ്ക്ക് പൊതുമാപ്പ് പദ്ധതി അനുവദിക്കും. ഇതനുസരിച്ച് 2020 മാര്‍ച്ച് 31 വരെ ആറുതവണയായി കുടിശിക അടയ്ക്കാം. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനം സെസ് അനുവദിച്ചു. അഞ്ചു ശതമാനവും അതില്‍ താഴെയും സ്ലാബില്‍പ്പെട്ട ചരക്കുകള്‍ക്ക് സെസ് ഇല്ല.

Kerala to promote electric vehicles, declare state hunger free, Thiruvananthapuram, News, Budget meet, Budget, Trending, Thomas Issac, Business, Kerala

ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണു സെസ്. സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് അനുദിച്ചു. അനുബന്ധ കരാറുകള്‍ക്ക് ഒരേ മുദ്രവില ആവശ്യമില്ല.

വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം 50 ശതമാനം നികുതിയിളവ്. 20 % സേവനനികുതി അനുവദിച്ചു. 20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആറു ശതമാനം സേവന നികുതി അനുവദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala to promote electric vehicles, declare state hunger free, Thiruvananthapuram, News, Budget meet, Budget, Trending, Thomas Issac, Business, Kerala.