Follow KVARTHA on Google news Follow Us!
ad

വയോജനക്ഷേമത്തിന് വിപുലമായ പദ്ധതി; പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിനെ പുനഃരുദ്ധരിക്കാന്‍ രണ്ടാം പാക്കേജ്, കേരളസൈന്യത്തിന് ആയിരം കോടി

സംസ്ഥാന ബജറ്റില്‍ വയോജനക്ഷേമത്തിന് വിപുലമായPension, News, Budget meet, Budget, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 31.01.2019) സംസ്ഥാന ബജറ്റില്‍ വയോജനക്ഷേമത്തിന് വിപുലമായ പദ്ധതി അനുവദിച്ചു. പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിനെ പുനഃരുദ്ധരിക്കാന്‍ രണ്ടാം പാക്കേജ്, കേരളസൈന്യത്തിന് ആയിരം കോടിയും അനുവദിച്ചു.

Kerala Budget; Hike in  Welfare Pension, Pension, News, Budget meet, Budget, Trending, Kerala.

*ക്ഷേമപെന്‍ഷനുകള്‍ മുഴുവന്‍ 100 രൂപ വീതം വര്‍ധിപ്പിച്ചു

*ക്ഷേമപെന്‍ഷനുകള്‍ക്ക് ആകെ 7533 കോടിരൂപ ചെലവ്

വയോജനക്ഷേമത്തിന് വിലുപമായ പദ്ധതി

*'സ്‌നേഹിത കോളിങ് ബെല്‍' പദ്ധതി നടപ്പാക്കും, കുടുംബശ്രീയ്ക്ക് ചുമതല

പ്രളയരക്ഷ മുഖ്യലക്ഷ്യമായി ബജറ്റ്


*പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിനെ പുനഃരുദ്ധരിക്കാന്‍ രണ്ടാം പാക്കേജ്

*കുടിവെള്ളപദ്ധതിക്ക് 250 കോടി, പുറംബണ്ടിന് 43 കോടി

*തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് 40 കോടി

*പൊതുസ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ പുനര്‍നിര്‍മിക്കും

*കേരളസൈന്യത്തിന് ആയിരം കോടി

*പ്രളയരക്ഷയ്ക്കിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കും വന്‍പദ്ധതികള്‍

*കടലാക്രമണത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ വീടിന് 10 ലക്ഷം

*പുനരധിവാസത്തിന് 100 കോടി, തീരദേശറോഡുകള്‍ക്ക് 200 കോടി

*പൊഴിയൂരില്‍ മല്‍സ്യബന്ധനതുറമുഖം, കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ്

നവകേരളത്തിന് 25 പദ്ധതികള്‍

*വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും വരും, 141 കോടി

*കിഫ്ബയില്‍ നിന്നുള്ള 15600 കോടി രൂപ ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

*കണ്ണൂര്‍ വിമാനത്താവളപരിസരത്ത് വ്യവസായസമുച്ചയങ്ങള്‍

*കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

*സിയാല്‍ മോഡലില്‍ കോട്ടയത്ത് 200 ഏക്കറില്‍ റബര്‍ വികസനത്തിന് കമ്പനി

വയനാടിന് കരുതല്‍
*വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി

*മലബാര്‍ കോഫീ ബ്രാന്‍ഡില്‍ വയനാട്ടിലെ കാപ്പി വില്‍ക്കും

*150 കോടി ചെലവില്‍ കിന്‍ഫ്ര മെഗാഫുഡ് പാര്‍ക്ക്

*6000 കി.മീ. ഡിസൈനര്‍ റോഡ്

*രണ്ടുവര്‍ഷം കൊണ്ട് ഡിസൈനര്‍ റോഡുകള്‍

വൈദ്യുതിവാഹനങ്ങളിലേക്ക്


*2022ന് അകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസിയും മാറും

*10000 ഇ–ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി

*സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ്

നാലുമണിക്കൂറില്‍ യാത്ര


*തിരുവനന്തപുരം – കാസര്‍കോട് സമാന്തര റയില്‍പാത നിര്‍മാണം ഈ വര്‍ഷം

*515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി ചെലവ്, യാത്രയ്ക്ക് നാലുമണിക്കൂര്‍

വള്ളംകളിക്കും ലീഗ്

*കേരള ബോട്ട് ലീഗ് തുടങ്ങും, പുതിയ ടൂറിസം സീസണാക്കി മാറ്റും

പ്രവാസികള്‍ക്കും ആശ്വാസം

*തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി, 25 കോടി

*പ്രവാസിസംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി

*മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

*ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകനിക്ഷേപപദ്ധതി

വിശപ്പുരഹിതകേരളത്തിന് 20 കോടി

*ആലപ്പുഴ, ചേര്‍ത്തല പരീക്ഷണം കേരളം മുഴുവന്‍ വ്യാപിപ്പിക്കും

പ്രവാസിക്ഷേമപദ്ധതികള്‍

*തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി, 25 കോടി

*പ്രവാസിസംരംഭകര്‍ക്ക് പലിശസബ്‌സിഡിക്ക്ക് 15 കോടി

*മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

*പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകനിക്ഷേപപദ്ധതി

സ്ത്രീകള്‍ക്ക് 1420 കോടി

*25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400–600 രൂപ പ്രതിദിനവരുമാനം ഉറപ്പാക്കും

*ജീവനോപാധി വിപുലീകരണപദ്ധതിക്ക് ഊന്നല്‍

*അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി വായ്പ ലഭ്യമാക്കും

ചികില്‍സയ്ക്ക് ഇന്‍ഷുറന്‍സ്

*നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

*42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

*20 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വയം പ്രീമിയം അടക്കാം

*ഒരുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും

*5 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കും

*എല്ലാ മെഡി.കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും

വ്യാപാരികള്‍ക്ക് പിന്തുണ
*പ്രളയം മൂലം നഷ്ടമുണ്ടായവര്‍ക്ക് നല്‍കാന്‍ 20 കോടി

*ക്ഷേമനിധി അംഗങ്ങളായ 1130 പേര്‍ക്ക് അതുവഴി നഷ്ടപരിഹാരം

*മാര്‍ച്ച് 31വരെ എടുക്കുന്ന വായ്പകളുടെ ഒരുവര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Budget; Hike in  Welfare Pension, Pension, News, Budget meet, Budget, Trending, Kerala.