Follow KVARTHA on Google news Follow Us!
ad

കനകദുര്‍ഗ വിശ്വാസിയല്ല, ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച് കെട്ടിയ നിലയില്‍ കണ്ടെത്തി; ശബരിമല ദര്‍ശനം നടത്തിയ സഹോദരിയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും സഹോദരന്‍ ഭരത് ഭൂഷണ്‍

കനകദുര്‍ഗയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ Malappuram, News, Allegation, Sabarimala Temple, Sabarimala, Probe, Trending, Press meet, Police, Politics, Threatened, CPM, Religion, Kerala,
മലപ്പുറം: (www.kvartha.com 19.01.2019) കനകദുര്‍ഗയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ഭരത് ഭൂഷണ്‍ രംഗത്ത്. കനകദുര്‍ഗ വിശ്വാസിയല്ലെന്നും ഭര്‍തൃവീട്ടിലെ മുറിയില്‍ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയില്‍ ഒരുമിച്ച് കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നും അതുകൊണ്ടുതന്നെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സഹോദരന്‍ ഭരത് ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം കനകദുര്‍ഗയുടെ അമ്മയും സഹോദരനും സി.പി.എമ്മിന്റെയും പോലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ പറഞ്ഞു. ഭീഷണി തുടര്‍ന്നാല്‍ സി.പി.എം ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Kanakadurga is not a devotee, maoist relation should be investigated, alleges her brother, Malappuram, News, Allegation, Sabarimala Temple, Sabarimala, Probe, Trending, Press meet, Police, Politics, Threatened, CPM, Religion, Kerala.

കനകദുര്‍ഗയുടെ സഹോദരന്റെ ആരോപണങ്ങള്‍ ഇവയാണ്;

കനകദുര്‍ഗ തീവ്രചിന്താഗതിക്കാരുടെ ആര്‍പ്പോ ആര്‍ത്തവത്തില്‍ എത്തിപ്പെട്ടതും സംശയാസ്പദമാണ്. സിറ്റിംഗിന് ലക്ഷങ്ങള്‍ വേണ്ട വക്കീലുമാരെ സുപ്രീംകോടതിയില്‍ ഹാജരാക്കിയതിന് പിന്നില്‍ ആരെന്നത് തെളിയണം. കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദിച്ചെന്നത് വ്യാജ പരാതിയാണ്.

അയ്യപ്പഭക്തരോടും ഹിന്ദുസമൂഹത്തോടും പരസ്യമായി മാപ്പ് പറഞ്ഞാലേ കനകദുര്‍ഗയെ വീട്ടില്‍ കയറ്റൂ. ശബരിമല ദര്‍ശനത്തില്‍ നിന്ന് കനകദുര്‍ഗയെ പിന്തിരിപ്പിക്കാനുള്ള ശ്രമം കോട്ടയം എസ്.പി ഹരിശങ്കറും സംസ്ഥാന സര്‍ക്കാരുമാണ് പരാജയപ്പെടുത്തിയത് എന്നും സഹോദരന്‍ ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനും പങ്കെടുത്തു.


Keywords: Kanakadurga is not a devotee, maoist relation should be investigated, alleges her brother, Malappuram, News, Allegation, Sabarimala Temple, Sabarimala, Probe, Trending, Press meet, Police, Politics, Threatened, CPM, Religion, Kerala.