പണത്തെ ചൊല്ലി തര്‍ക്കം; മാതാപിതാക്കളെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത ശേഷം ഒളിവില്‍ പോയ 20കാരനെ പോലീസ് തെരയുന്നു

മുംബൈ: (www.kvartha.com 31.01.2019) പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാതാപിതാക്കളെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം ഒളിവില്‍ പോയ 20കാരനായ മകനെ പോലീസ് തെരയുന്നു. മഹാരാഷ്ട്രയിലെ പല്‍ഗഹാര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുകിട വ്യാപാരിയായ ജംനേഷ് പവാര്‍ ആണ് കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മാതാപിതാക്കളെ ആക്രമിച്ചത്. തര്‍ക്കത്തിനുശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളുടെ മുറിയില്‍ എത്തിയ ഇയാള്‍ ചുറ്റിക കൊണ്ട് ആദ്യം പിതാവിനെ അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന അമ്മ ജംനേഷിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അമ്മയേയും ചുറ്റിക കൊണ്ട് ആക്രമിച്ചു. എന്നിട്ടും അരിശം തീരാതെ ഇയാള്‍ രണ്ടുപേരെയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

20-year-old 'attacks' parents with hammer in Mumbai, Mumbai, News, attack, Crime, Criminal Case, Police, Probe, Parents, National

കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയെന്ന വിവരം പോലീസിന് ലഭിച്ചത്. വധശ്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒളിവിലായ ജംനേഷിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 20-year-old 'attacks' parents with hammer in Mumbai, Mumbai, News, attack, Crime, Criminal Case, Police, Probe, Parents, National.
Previous Post Next Post