» » » » » » » » » » » » » താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരന്‍ ആ രഹസ്യം അറിഞ്ഞു; പിന്നീട് വിവാഹവേദിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

ബംഗളൂരു: (www.kvartha.com 02.12.2018) താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വരന്‍ ആ രഹസ്യം അറിഞ്ഞു. പിന്നീട് വിവാഹവേദിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞദിവസം സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

താലികെട്ടുന്നതിന് മിനിറ്റുകള്‍മുമ്പ് വരന്റെ വാട്‌സാപ്പിലേക്ക് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരോ അയച്ചുകൊടുക്കുകയായിരുന്നു. പിന്നെ മറ്റൊന്നും നോക്കിയില്ല, നിന്നനില്‍പ്പില്‍ തന്നെ വിവാഹത്തില്‍നിന്നും വരന്‍ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുമ്പോള്‍ അതാ വരുന്നു നാടകീയമായി വാട്‌സാപ്പ് ചിത്രത്തിലെ നായകന്‍.

WhatsApp images leads to marriage Cancellation, Bangalore, News, Local-News, Marriage, Whatsapp, Social Network, Friends, Family, Police, Complaint, National

വെറും കയ്യുമായല്ല വരവ്, കൈയ്യില്‍ താലിയും കരുതിയിരുന്നു. മണ്ഡപത്തിലെത്തിയ യുവാവ് താന്‍ ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് നിറഞ്ഞുനിന്ന സദസിനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും അവരെ വധു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ വാട്‌സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്‌ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. തനിക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്ന് വധു വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും അവര്‍ അതിനെ അവഗണിച്ചു. തുടര്‍ന്ന് എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹം നിശ്്ചയിക്കുകയും ചെയ്തു.

മാത്രമല്ല ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വരന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പോലീസില്‍ പരാതിനല്‍കുമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WhatsApp images leads to marriage Cancellation, Bangalore, News, Local-News, Marriage, Whatsapp, Social Network, Friends, Family, Police, Complaint, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal