ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപികയെ കയറിപ്പിടിച്ച് ലൈംഗീക പ്രദര്‍ശനം നടത്തി; സംഭവം സ്‌കൂളിന്റെ ടെറസില്‍ വെച്ച്

ഡല്‍ഹി: (www.kvartha.com 29.12.2018) ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപികയെ കയറിപ്പിടിച്ച് ലൈംഗീക പ്രദര്‍ശനം നടത്തി. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഈ സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കു നേരെയാണ് ലൈംഗീകാതിക്രമം നടന്നത്.

സ്‌കൂളില്‍ ക്ലാസിന്റെ ഇടവേളയില്‍ ടെറസില്‍ നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ യുവാവ് അധ്യാപികയെ കയറിപ്പിടിക്കുകയും തന്റെ ലൈംഗീകത അധ്യാപികയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ട് യുവാവ് സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പിന്നീട് നിലവിളി കേട്ട് എത്തിയവരാണ് യുവതിയുടെ രക്ഷിച്ചത്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


Keywords: India, National, News, Teacher, New Delhi, school, teacher abused in school at Connaught Place.

Previous Post Next Post