Follow KVARTHA on Google news Follow Us!
ad

കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നത് സമുദായ വഞ്ചന: പി അബ്ദുല്‍ മജീദ് ഫൈസി

നിര്‍മായക ഘട്ടങ്ങളില്‍ പാര്‍ലമെന്റിലെത്താതെ ബിജെപിക്ക് സഹായകമായ നിലപാട് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കുKerala, Kozhikode, SDPI, P.K.Kunhalikutty, Lok Sabha, Religion, Marriage, Muslim, Islam, Politics, SDPI against Kunhalikkuttyy
കോഴിക്കോട്: (www.kvartha.com 30.12.2018) നിര്‍മായക ഘട്ടങ്ങളില്‍ പാര്‍ലമെന്റിലെത്താതെ ബിജെപിക്ക് സഹായകമായ നിലപാട് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കുകയും എംപി സ്ഥാനത്ത് താങ്ങി നിര്‍ത്തുകയും ചെയ്യുന്നത് സമുദായ വഞ്ചനയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഈ സംഭവത്തോടെ ലീഗിന്റെ ഫാസിസ്റ്റ് വിരോധം കൂടുതല്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നത് ഇതിന് ബലം നല്‍കുന്നു.

സംഭവിച്ച തെറ്റ് ഏറ്റുപറയാതെ ന്യായീകരിക്കുന്ന കുഞ്ഞാലിക്കുട്ടിയും പാര്‍ട്ടിയും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കാനുള്ള അവകാശത്തെ സ്വയം ചോദ്യം ചെയ്യുകയാണ്. പാര്‍ലമെന്റില്‍ ലീഗിന് വേണ്ടി സംസാരിക്കാന്‍ ഒരാള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും അത് കൊണ്ട് കുഞ്ഞാലിക്കുട്ടി ഹാജറാകാത്തതില്‍ തെറ്റില്ലെന്നും വാദിക്കുന്നവര്‍ ലീഗിന് രണ്ട് എംപിമാരുടെ ആവശ്യമില്ലെന്ന് സമ്മതിക്കുകയാണ്.

പാര്‍ലമെന്റ് ബഹിഷ്‌കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം പിന്നീടുണ്ടായതാണെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. തികച്ചും വിവേചനപരവും അന്യായവുമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ഒരു ബില്ലിനെതിരെ എതിര്‍ത്ത് വോട്ട് ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ പോലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കഴിയാതെ ഒളിച്ചോടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നത്.

സേട്ട് സാഹിബിനെയും ബനാത്ത് വാലയെയും പോലെ പാര്‍ലമെന്റില്‍ മുസ്ലിം സമുദായത്തിന് വേണ്ടി സംസാരിക്കുന്ന ഒരു തീപ്പൊരി നേതാവെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ലീഗ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വോട്ട് പിടിച്ചത്. വോട്ടര്‍മാരോടും മുസ്ലിം സമുദായത്തോടും ധാര്‍മ്മിക ബാധ്യതയുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും മജീദ് ഫൈസി പറഞ്ഞു.



Keywords: Kerala, Kozhikode, SDPI, P.K.Kunhalikutty, Lok Sabha, Religion, Marriage, Muslim, Islam, Politics, SDPI against Kunhalikkuttyy