Follow KVARTHA on Google news Follow Us!
ad

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; സര്‍ക്കാരിന് തിരിച്ചടി, ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം

മുത്തലാഖ് ബില്‍ തിങ്കളാഴ്ചയും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ലNew Delhi, News, Politics, Religion, Rajya Sabha, BJP, Muslims, National, Trending,
ന്യൂഡല്‍ഹി: (www.kvartha.com 31.12.2018) മുത്തലാഖ് ബില്‍ തിങ്കളാഴ്ചയും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സംഭവം സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിക്കാതെ രാജ്യസഭ അടുത്ത മാസം രണ്ടാം തീയതി വരെ പിരിഞ്ഞു. ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു.

Opposition Stalls Triple Talaq Bill, Rajya Sabha Adjourned: 10 Points, New Delhi, News, Politics, Religion, Rajya Sabha, BJP, Muslims, National, Trending.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വിവാദ വ്യവസ്ഥകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. എന്നാല്‍ ചില അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചതോടെ സ്പീക്കര്‍ സഭ പിരിച്ചുവിടുകയായിരുന്നു.

അതേസമയം, ലോക്‌സഭയില്‍ 11നെതിരെ 245 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് പാസായ ബില്‍ രാജ്യസഭ കടക്കാത്തത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. ഇതിനെ മറികടക്കാന്‍ ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വച്ച് കൊണ്ട് മുത്തലാഖില്‍ ഓര്‍ഡിനന്‍സ് പാസാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. മറ്റ് കക്ഷികളെ കൂടെ നിര്‍ത്തി ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുത്തലാഖില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ ഇങ്ങനെയാണ്:

മുത്തലാഖിനോടുള്ള മുസ്ലീം സ്ത്രീകളിലെ എതിര്‍പ്പ് മുതലാക്കുകയാണ് ബില്ലിലൂടെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്. മുത്തലാഖ് 22 മുസ്ലീം രാജ്യങ്ങളില്‍ നിരോധിച്ച കാര്യം പാര്‍ലമെന്റില്‍ അടക്കം മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഏകസിവില്‍ കോഡ്, മുത്തലാഖ് നിരോധനം എന്നിവ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന് ബില്‍ അഭിമാന പ്രശ്‌നമാണ്. രാജ്യസഭയില്‍ കുടുങ്ങുന്ന സാഹചര്യം വന്നാല്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ നിയമം നടപ്പാക്കിയാലും ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ അതുപയോഗിക്കാം.

എന്നാല്‍ സുപ്രീംകോടതി 2017 ആഗസ്റ്റില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കി ഉത്തരവിറക്കിയ സാഹചര്യത്തില്‍ നിയമം അനാവശ്യമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

വ്യക്തിനിയമവുമായി ബന്ധപ്പെട്ട മുത്തലാഖില്‍ ക്രിമിനല്‍ കേസും മൂന്നു വര്‍ഷം തടവുശിക്ഷവും വ്യവസ്ഥ ചെയ്യുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്നും പ്രതിപക്ഷം വാദിക്കുന്നു.

ഭര്‍ത്താവ് ക്രിമിനല്‍ കേസില്‍ തടവില്‍ ആയാല്‍ ഭാര്യയുടെ സംരക്ഷണം, ജീവിത ചെലവ്, നഷ്ടപരിഹാരം എന്നിവയ്ക്ക് ഉത്തരം ബില്ലില്‍ ഇല്ല.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് വീണ്ടും ഒന്നിക്കാന്‍ അവസരം നല്‍കുന്ന നിക്കാഹ് ഹലാലയെക്കുറിച്ച് പരാമര്‍ശം ഇല്ലാത്തതും പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നു.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഓവൈസി അടക്കം നിരവധി മുസ്ലീം നേതാക്കള്‍ പുതിയ ഭേദഗതികളെയും എതിര്‍ക്കുന്നു. മുത്തലാഖ് നിയമത്തില്‍ ദുരുപയോഗം തടയാന്‍ യുവതിക്കോ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമാണ് ഭര്‍ത്താവിനെതിരെ കേസു നല്‍കാന്‍ അധികാരം.

ഇരയായ യുവതിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിയും. ഭാര്യയുടെ മൊഴി പരിഗണിച്ച് മജിസ്‌ട്രേട്ടിന് ഭര്‍ത്താവിന് ജാമ്യം അനുവദിക്കാം. കുട്ടികളുടെ സംരക്ഷണ കാര്യത്തിലും മജിസ്‌ട്രേട്ടിന് അവസാന വാക്കു നല്‍കുന്ന ഭേദഗതിയും പിന്നീട് വരുത്തിയതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition Stalls Triple Talaq Bill, Rajya Sabha Adjourned: 10 Points, New Delhi, News, Politics, Religion, Rajya Sabha, BJP, Muslims, National, Trending.