ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ

കൊച്ചി: (www.kvartha.com 29.12.2018) കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമി ശരണം എന്ന മറുപടിയാണ് കുമ്മനം നല്‍കിയത്. കാലടിയില്‍ ശ്രീശങ്കര സ്‌കൂള്‍ ഓഫ് അഡ്വാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ പ്രതികരണം.

പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തിലും കുമ്മനം പരോക്ഷമായി പരാമര്‍ശിക്കുകയുണ്ടായി. നാം പരമ്പരാഗതമായി പിന്തുടരുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം.

Kummanam Rajasekharan Response about his Kerala politics, Kochi, News, Politics, BJP, Sabarimala Temple, Religion, Kummanam Rajasekharan, Trending, Media, Kerala.

മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദവും ഏറുകയാണ്.

എന്നാല്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. അതേസമയം, അണികളുടെ വികാരം ഉള്‍ക്കൊണ്ട് ആര്‍.എസ്.എസ് നിലപാട് സ്വീകരിച്ചാല്‍ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kummanam Rajasekharan Response about his Kerala politics, Kochi, News, Politics, BJP, Sabarimala Temple, Religion, Kummanam Rajasekharan, Trending, Media, Kerala.
Previous Post Next Post