Follow KVARTHA on Google news Follow Us!
ad

ഹൃദ്രോഗപരിചരണത്തില്‍ ഇന്ത്യ ഏറെ മുന്നേറണമെന്ന് ഡോ. മൂസക്കുഞ്ഞി

ഹൃദയ സംബന്ധമായ ചികിതസാ രംഗത്തെ മികച്ച സേവനങ്ങള്‍ക്കായി ഇന്ത്യ ഏറെ മുന്നേറണ്ടതുണ്ടെന്ന് ഡോ. മൂസക്കുഞ്ഞി. എറണാകുളത്ത് വേള്‍ഡ് ക്ലാസ് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിKerala, Ernakulam, News, Health, Doctor, Programme, India, India to need improvement in Cardiovascular care: Dr. Moosakkunhi
എറണാകുളം: (www.kvartha.com 30.12.2018) ഹൃദയ സംബന്ധമായ ചികിതസാ രംഗത്തെ മികച്ച സേവനങ്ങള്‍ക്കായി ഇന്ത്യ ഏറെ മുന്നേറണ്ടതുണ്ടെന്ന് ഡോ. മൂസക്കുഞ്ഞി. എറണാകുളത്ത് വേള്‍ഡ് ക്ലാസ് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ 2018 ലെ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ലേക്‌ഷോര്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവി കൂടിയായ ഡോ. മൂസക്കുഞ്ഞി.

ഇന്ത്യ 2025 ആകുമ്പോഴേയ്ക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരുടെ രാജ്യമായി മാറുമെന്നും, ഇത് മുന്‍കൂട്ടി കണ്ട് ഇപ്പോള്‍ തന്നെ സത്വര നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംരംഭങ്ങള്‍ ഏത് ഭാഗത്ത് നിന്ന് ഉണ്ടായാലും സഹകരിക്കാന്‍ ആതുരസേവനരംഗത്തെ വലിയ ഒരു വിഭാഗം വിദഗ്ധര്‍ തയ്യാറാണന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ധരിലൊരാളാണ് ഡോ. മൂസക്കുഞ്ഞി. അദ്ദേഹത്തിന്റെ ഈ രംഗത്തെ മികച്ച സേവനങ്ങള്‍ കണക്കിലെടുത്താണ് വേള്‍ഡ് ക്ലാസ് മീഡിയ ഗ്രൂപ്പ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കി ആദരിച്ചത്. ഹൈബി ഈഡന്‍ എംഎല്‍എ ചടങ്ങ്
ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി അധ്യക്ഷത വഹിച്ചു.

എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, സി ജി രാജഗോപാല്‍, സജീദ്ഖാന്‍ പനവേലി, ടി കെ അഷറഫ്, സലാഹൂദ്ദീന്‍ മദനി, മുഹമ്മദ് കംറാന്‍, സി നജീബ്, സിദ്ദീഖ്, സയ്യിദ് ജാഫര്‍ അലി ഹൈദ്രോസ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, Ernakulam, News, Health, Doctor, Programme, India, India to need improvement in Cardiovascular care: Dr. Moosakkunhi