റാസല്‍ ഖൈമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

റാസല്‍ ഖൈമ: (www.kvartha.com 29.12.2018) ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതനിരയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.

മരിച്ച നാല് പേരും ഹെലികോപ്റ്റര്‍ ജീവനക്കാരാണ്. ജബല്‍ കേസിലെ സിപ് ലൈനില്‍ മറ്റൊരു ഹെലികോപ്റ്റര്‍ തട്ടിയാണ് അപകടം ഉണ്ടായത്. ജബല്‍ ജെസില്‍ പരിക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു ഹെലികോപ്റ്റര്‍. മരിച്ചവരില്‍ മൂന്നുപേര്‍ സ്വദേശികളും ഒരാള്‍ വിദേശിയും ആണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, UAE, Helicopter, Obituary, Accident, Death, Four dead in RAK helicopter crash 
Previous Post Next Post