കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട പിതാവും, രണ്ടാനമ്മയും, മുത്തശ്ശിയും അറസ്റ്റില്‍; പോലീസിനെ അറിയിച്ചത് അയല്‍വാസി

സൗത്ത് കാരലൈന: (www.kvartha.com 29.12.2018) കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ പിതാവും, രണ്ടാനമ്മയും, മുത്തശ്ശിയും അറസ്റ്റില്‍. യുഎസിലെ ജോര്‍ജിയയില്‍ ആണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്.

കുട്ടികളെ കുറച്ചു ദിവസങ്ങളായി കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അവരുടെ അമ്മയുടെ വീട്ടിലേക്കു പോയതാണെന്നാണ് എല്‍വിന്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നു പോലീസ് നടത്തിയ വിശദമായി തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ പൂന്തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്.

Dead siblings found buried in Walmart Santa’s backyard, Murder, Crime, Criminal Case, Dead Body, Police, Arrested, World.

അന്വേഷണത്തില്‍ മേരിയെ ഒക്ടോബറിലും എല്‍വിന്‍ ജൂനിയറെ 2016 നവംബറിലും കാണാതായതാണെന്നും തെളിഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പരാതിയും മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയിട്ടില്ല.

Dead siblings found buried in Walmart Santa’s backyard, Murder, Crime, Criminal Case, Dead Body, Police, Arrested, World

ഇതിനെ തുടര്‍ന്നാണ് എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Dead siblings found buried in Walmart Santa’s backyard, Murder, Crime, Criminal Case, Dead Body, Police, Arrested, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dead siblings found buried in Walmart Santa’s backyard, Murder, Crime, Criminal Case, Dead Body, Police, Arrested, Video, World.
Previous Post Next Post