'വി എസ് ഇപ്പോഴും സിപിഎമ്മുകാരന്‍ തന്നെയാണെന്നാണ് കരുതുന്നത്'; വനിതാ മതില്‍ വിമര്‍ശനത്തിനെതിരെ സിപിഐ

തിരുവനന്തപുരം: (www.kvartha.com 30.12.2018) വി എസ് ഇപ്പോഴും സിപിഎമ്മുകാരന്‍ തന്നെയാണെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വി എസ് വനിതാ മതിലിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തള്ളി സിപിഐ രംഗത്തെത്തിയത്. വനിതാമതില്‍ തീരുമാനിച്ചത് സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണെന്നും വി എസ് ഇപ്പോഴും സി പി എമ്മുകാരന്‍ തന്നെയല്ലെയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

മന്നത്ത് പത്മനാഭന്‍ നവോത്ഥാന നായകനാണ്. മന്നത്തിന്റെ ശിഷ്യന്മാര്‍ നവോത്ഥാന പാരമ്പര്യത്തില്‍ നിന്ന് മാറിപ്പോകുന്നത് അവര്‍ തന്നെ ചര്‍ച്ച ചെയ്യണമെന്ന് എന്‍ എസ് എസിനെ ഉദ്ദേശിച്ചും വി എസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കി.

അതേസമയം വനിതാമതില്‍ വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സി പി എം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നും ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നുമായിരുന്നു വി എസിന്റെ പരാമര്‍ശം. ജനുവരി ഒന്നിനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്.

Kerala, Thiruvananthapuram, News, CPI, CPM, V.S Achuthanandan, Politics, CPI against VS Achuthanandan

Keywords: Kerala, Thiruvananthapuram, News, CPI, CPM, V.S Achuthanandan, Politics, CPI against VS Achuthanandan
Previous Post Next Post