Follow KVARTHA on Google news Follow Us!
ad

ബുലന്ദ് ഷഹര്‍ കലാപം മുന്‍ കൂട്ടി ആസൂത്രണം ചെയ്തത്; കലാപത്തിന് വഴിമരുന്നിട്ട ഗോഹത്യ കേസിന് പരാതി നല്‍കിയത് സുബോധ് കുമാര്‍ വധക്കേസിലെ ഒന്നാം പ്രതി; പരാതിയില്‍ കുട്ടികളുടെ പേരുകളും വ്യാജ പേരുകളും

ലഖ്‌നൗ: (www.kvartha.com 05-12-2018) ബുലന്ദ് ഷഹര്‍ കലാപം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കലാപത്തിന് വഴിമരുന്നിട്ട ഗോഹത്യ പരാതി എഴുതി നല്‍കിയത് സുബോധ് കുമാNational, Bulandshahr riot, Subodh Kumar
ലഖ്‌നൗ: (www.kvartha.com 05-12-2018) ബുലന്ദ് ഷഹര്‍ കലാപം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കലാപത്തിന് വഴിമരുന്നിട്ട ഗോഹത്യ പരാതി  എഴുതി നല്‍കിയത് സുബോധ്  കുമാര്‍ വധക്കേസിലെ മുഖ്യപ്രതിയും ബജ് റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജാണ്. ഈ പരാതിയില്‍ പതിനൊന്നും 12ഉം വയസുള്ള രണ്ട് കുട്ടികളുടെ പേരുകളും 4 വ്യാജ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ ബന്ധുക്കളാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം പരാതിയില്‍ പേര് പറഞ്ഞിട്ടുള്ള  4 പേരില്‍ ഒരാള്‍ ബുലന്ദ് ഷഹര്‍ നിവാസിയല്ല. മറ്റ് മൂന്ന് പേരുകള്‍ ഗ്രാമവാസികള്‍ കേട്ടിട്ടുപോലുമില്ല.

ബുലന്ദ് ഷഹറിലെ നയബനിലെ കാട്ടിലാണ് പശുവിന്റേതെന്ന് പറയപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമീണര്‍ സംഘം ചേരുകയും പ്രതിഷേധവുമായി പോലീസ് സ്റ്റേഷന്‍ വളയുകയുമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് സുബോധ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടും ജനം അക്രമാസക്തരായി. ഇതിനിടയില്‍ സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

Bulandshahr Cow Slaughter Case

സുബോധ് കുമാര്‍ വധക്കേസിലെ മുഖ്യപ്രതി യോഗേഷ് രാജ് ഒളിവിലാണ്. ഗോഹത്യ പരാതിയില്‍ കുട്ടികളുടെ പേരുകളുണ്ടെന്ന് വെളിപ്പെട്ടതോടെ ഗ്രാമീണര്‍ അമ്പരപ്പിലാണ്. സംഭവം നടക്കുമ്പോള്‍ അവര്‍ ഗ്രാമത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു.

ഏഴ് പേരുകളാണ് ഗോഹത്യ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ആറും സംശയജനകമായതോടെ കലാപം ആസൂത്രിതമാണെന്ന് വ്യക്തമാവുകയാണ്. പരാതിയില്‍ പേരുപറഞ്ഞിട്ടുള്ള ഒരാള്‍ കഴിഞ്ഞ 10 വര്‍ഷമായി ഹരിയാനയിലെ ഫരീദാബാദിലാണ് താമസിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: LUCKNOW: Two children, 11 and 12, have been named as accused in one of the cases registered after the killing of a police officer in mob frenzy over cow slaughter allegations.
The boys, who are cousins, are among seven named in a complaint of cow slaughter filed after carcasses were found strewn around in a forest near village Nayabans in Bulandshahr.

Keywords: National, Bulandshahr riot, Subodh Kumar