നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പത്തനംതിട്ട: (www.kvartha.com 02.12.2018) നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലീസ് ജാമ്യം അനുവദിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.

ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളള എട്ട് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നില നില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sabarimala Temple, Sabarimala, Bail, BJP, Trending, Bail for BJP Activists braked 144 in Shabarimala.