» » » » » » » » » » » » ശബരിമലയില്‍ പോലീസ് സംഘപരിവാറിനു മുന്നില്‍ കീഴടങ്ങിയെന്ന് പറയുന്നവര്‍ക്ക് ഈ മറുപടി മതിയായേക്കും

തിരുവനന്തപുരം: (www.kvartha.com 07.11.2018) ശബരിമലയില്‍ പോലീസ് മാത്രമായിരുന്നു ശരി എന്ന തലക്കെട്ടില്‍ ഹംസ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഏത് ഹംസയാണെന്നോ അദ്ദേഹത്തിന്റെ മുഴുവന്‍ പേരോ വ്യക്തമല്ലെങ്കിലും , ഹംസ എഴുതുന്നു എന്ന് കടപ്പാട് ചേര്‍ത്തുകൊണ്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയാണ്.

ശബരിമലയില്‍ കഴിഞ്ഞ ദിവസത്തെ നടപടികളില്‍ പോലീസ് സംഘപരിവാറിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നതിനുള്ള ശക്തമായ മറുപടിയാണ് പോസ്റ്റിന്റെ ഉള്ളടക്കം. 'ലോകത്ത് ഒരു സാമൂഹ്യ മുന്നേറ്റവും ഫേസ്ബുക്ക് ഉപദേശകര്‍ പറയുന്ന പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലല്ല നടന്നിട്ടുള്ളത്. ഒരുവശത്ത് പിണറായി സര്‍ക്കാരും സി പി ഐ എ ഉം മാത്രമുള്ള പ്രശ്‌നമാണിത്. മറുഭാഗത്ത് നീര്‍കോലി മുതല്‍ രാജവെമ്പാല വരെയുണ്ട്.

അതുകൊണ്ട് ഒരു ഭാഗത്ത് പോലീസ് നടപടിയും മറുഭാഗത്ത് ശക്തവും ആഴത്തിലുമുള്ള ബോധവല്‍ക്കരണവും ആവശ്യമായി വരും. ആ രണ്ട് പണികളും സര്‍ക്കാര്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്. ബൂത്ത് തലത്തില്‍ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രസംഗിക്കുന്ന വിധത്തില്‍ സംസ്ഥാനമൊട്ടാകെ സംഘിനെ തുറന്ന് കാട്ടാനും ഭരണഘടനയും കേരള നവോത്ഥാന പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നത് ഇടത് പക്ഷം മാത്രമാണ്.

ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞ് നീണ്ട പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് അവര്‍ണന്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് ഓര്‍ക്കണം. നവോത്ഥാനവും സാമൂഹ്യ മുന്നേറ്റവും സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തുന്ന പോലെയുള്ള പരിപാടിയല്ലെന്ന് ചുരുക്കം.' കുറിപ്പില്‍ നിന്ന്.

പൂര്‍ണരൂപം:

ഒന്നാമതായി വല്‍സന്‍ തില്ലങ്കേരിയെ ശബരിമലയില്‍ കയറാന്‍ അനുവദിച്ചു എന്നതിനെ പറ്റി പറയാം. ഇരുമുടിക്കെട്ടും കറുപ്പുമുടുത്ത് മല കയറുന്ന ആരെയും തടയാന്‍ സര്‍ക്കാറിന് യാതൊരു അവകാശവും ഇല്ലെന്നതാണ് സത്യം. അത് മനസ്സിലാക്കിയ സംഘപരിവാറുകാര്‍ സാധാരണ വര്‍ഷത്തില്‍ ശരാശരി ആയിരം പേരെത്തുന്ന ചിത്തിര ആട്ടത്തിരുനാളിന് ചുരുങ്ങിയത് പതിനായിരം പേരെയെങ്കിലും കറുപ്പും ഉടുപ്പിച്ചു ശബരിമലയിലേക്ക് എത്തിച്ചിരുന്നു.

വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ കുറേ നൊട്ടോറിയസ് ക്രിമിനലുകളെയും. കറുപ്പുടുത്ത് മല ചവിട്ടുന്ന ഒരാളെയും തടയാന്‍ സര്‍ക്കാറിന് അവകാശമില്ലാത്തത് കൊണ്ട് തന്നെ എല്ലാ സംഘപരിവാര്‍ ക്രിമിനലുകളും സന്നിധാനത്തെത്തി. അത് എങ്ങനെ തടഞ്ഞാലും എത്തിക്കൊണ്ടേയിരിക്കും.

അവിടെ എത്തിയ വയലന്റ് ആയ ക്രിമിനല്‍ സംഘത്തെ എന്ത് ചെയ്യണം എന്നാണ് വേറൊരു പ്രശ്‌നം. ഇടുങ്ങിയ വഴികളും ചെങ്കുത്തായ കയറ്റങ്ങളും ചുറ്റും കാടുമുള്ളൊരു ഇടുങ്ങിയ പ്രദേശത്ത് പതിനായിരത്തോളം വരുന്നവര്‍ക്കിടയിലേക്ക് പോലീസ് ചെറിയൊരു ലാത്തി വീശലോ മല്‍പ്പിടുത്തമോ നടത്തിയാല്‍ പോലും ചുരുങ്ങിയത് ആയിരം പേര്‍ മരിക്കും.

കുറച്ച് കാലം മുമ്പ് മകര ജ്യോതി കാലത്ത് ചെറിയൊരു തിരക്ക് ഉണ്ടായത് കൊണ്ട് മാത്രം മരിച്ചത് നൂറിലേറെ പേരാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് സന്നിധാനം ഒരിക്കലും ഒരുകാലത്തും ചെറിയ തോതിലെങ്കിലുമുള്ളൊരു ബല പ്രയോഗം നടത്തുവാനുള്ള ഇടമേ അല്ല. അവിടെ അയ്യപ്പ വേഷത്തില്‍ കയറി കുഴപ്പമുണ്ടാക്കുന്ന സംഘികളെ അവിടുന്ന് നേരിടുകയെന്ന് പറഞ്ഞാല്‍ ആയിരങ്ങള്‍ മരിച്ച് വീഴുന്ന പണിയാണെന്ന് അര്‍ഥം.

ഇത് നന്നായി സര്‍ക്കാറിന് അറിയാം. അതുകൊണ്ട് തന്നെയാണ് അവിടെ പോലീസ് സംയമനം പാലിച്ചതും. വയലന്റ് ആവുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് മൈക്ക് നല്‍കുന്ന പരിപാടി കലക്ട്രേറ്റ് മാര്‍ച്ചില്‍ പോലും പോലീസ് അവലംബിക്കുന്ന രീതിയാണ്. അത് ഇങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമായി ഒന്നുമില്ലെന്നത് വേറെ കാര്യം. സംശയമുള്ളവര്‍ക്ക് അത്യാവശ്യം കുഴപ്പമുണ്ടായ ഏതേലും കലക്ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ യൂറ്റിയൂബില്‍ എടുത്ത് നോക്കാം.

അപ്പോള്‍ പിന്നെ മുഖ്യമന്ത്രി നാട് മുഴുവന്‍ വിധി നടപ്പിലാക്കുമെന്ന് പ്രസംഗിച്ച് നടക്കുന്നത് വെറും തള്ളാണെന്നാണോ..?

ഇവിടെയാണ് പ്രശ്‌നമുള്ളത്. സന്നിധാനത്ത് ക്രിമിനലുകള്‍ കയറുന്നത് ഒരിക്കലും തടയാനില്ലെന്ന് മനസ്സിലായി. അപ്പോള്‍ പിന്നെ ഒരു വഴിയേ ഉള്ളൂ. മലയില്‍ കയറി കുഴപ്പമുണ്ടാക്കുന്നവരെയൊന്നാകെ മല ഇറങ്ങിയ ശേഷം പൊക്കുകയും അത്യാവശ്യം കുഴപ്പമില്ലാത്ത വകുപ്പുകള്‍ ഓരോരുത്തരുടെയും പെരടിയില്‍ വെച്ച് കെട്ടിയും കൊടുത്താല്‍ സാവധാനം ഈ പ്രശ്‌നമുണ്ടാക്കല്‍ അവസാനിച്ച് കൊള്ളും.അത് തന്നെയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

നോക്കൂ ആദ്യ തവണ നട തുറന്നപ്പോള്‍ എത്രയോ കോടികളുടെ നഷ്ടമുണ്ടാക്കിയ മൂവായിരത്തിലധികം കലാപകാരികളുടെയെല്ലാം പേരില്‍ കേസെടുത്തതോടെ എന്തുണ്ടായി? ഇത്തവണ പ്രശ്‌നം പാതി കണ്ട് കുറഞ്ഞു. ഇന്ന് നട അടക്കുന്നതോടെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച ഓരോരുത്തരുടെതായി പോലീസ് വീട് കയറി അറസ്റ്റ് ചെയ്യല്‍ തുടങ്ങും. ആവേശം കൊണ്ട് എടുത്ത് ചാടുന്ന അത്ര സുഖമുള്ള പരിപാടിയല്ല കേസ് നടത്തലെന്നതിനാല്‍ നല്ലൊരു വിഭാഗം സംഘികള്‍ പിന്നെ സ്ത്രീകളെ തടയാന്‍ വരില്ല. ഈ കലാപരിപാടി ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഇതിനൊരു അവസാനമുണ്ടാവില്ലേ എന്നല്ലേ.? ലോകത്ത് ഒരു സാമൂഹ്യ മുന്നേറ്റവും ഫേസ്ബുക്ക് ഉപദേശകര്‍ പറയുന്ന പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലല്ല നടന്നിട്ടുള്ളത്. ഒരുവശത്ത് പിണറായി സര്‍ക്കാരും സി പി ഐ എം ഉം മാത്രമുള്ള പ്രശ്‌നമാണിത്. മറുഭാഗത്ത് നീര്‍കോലി മുതല്‍ രാജവെമ്പാല വരെയുണ്ട്. അതുകൊണ്ട് ഒരു ഭാഗത്ത് പോലീസ് നടപടിയും മറുഭാഗത്ത് ശക്തവും ആഴത്തിലുമുള്ള ബോധവല്‍ക്കരണവും ആവശ്യമായി വരും.

ആ രണ്ട് പണികളും സര്‍ക്കാര്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്. ബൂത്ത് തലത്തില്‍ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രസംഗിക്കുന്ന വിധത്തില്‍ സംസ്ഥാനമൊട്ടാകെ സംഘിനെ തുറന്ന് കാട്ടാനും ഭരണഘടനയും കേരള നവോത്ഥാന പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നത് ഇടത് പക്ഷം മാത്രമാണ്. ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞ് നീണ്ട പതിമൂന് വര്‍ഷം കഴിഞ്ഞാണ് അവര്‍ണന്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് ഓര്‍ക്കണം. നവോത്ഥാനവും സാമൂഹ്യ മുന്നേറ്റവും സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തുന്ന പോലെയുള്ള പരിപാടിയല്ലെന്ന് ചുരുക്കം.

ശബരിമലയില്‍ ഒരു ലാത്തിച്ചാര്‍ജും വെടിവെപ്പും നടക്കാഞ്ഞതില്‍ മത ലഹള സ്വപ്നം കാണുന്നവരെല്ലാം നല്ല സങ്കടത്തിലാണ്. സന്നിധാനത്ത് ഒരു വെടിവെപ്പ് നടത്താത്ത പിണറായി വിജയനെന്തൂട്ട് ഇരട്ട ചങ്കന്‍ എന്നാണ് ലൈന്‍. ശക്തി പ്രദര്‍ശിപ്പിക്കുന്നത് സംയമനത്തില്‍ കൂടെയും അകാം എന്നറിയണമെങ്കില്‍ അതിനുള്ള സ്വബോധം ഉണ്ടാവണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala: What is the real story of police strategy? Thiruvananthapuram, News, Religion, Politics, Sabarimala Temple, Trending, Controversy, Facebook, Social Network, Kerala.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal