Follow KVARTHA on Google news Follow Us!
ad

സമരത്തില്‍ നിന്നും പിന്മാറാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് ആര്‍ എസ് എസ്; സന്നിധാനത്ത് കര്‍മസമിതിയുടെ സാന്നിധ്യം

ശബരിമല സന്നിധാനത്തെ സമരത്തില്‍നിന്നും ബിജെപി പിന്‍വാങ്ങിയത് Pathanamthitta, News, Religion, Sabarimala Temple, Politics, RSS, BJP, Strike, Kerala,
പത്തനംതിട്ട: (www.kvartha.com 30.11.2018) ശബരിമല സന്നിധാനത്തെ സമരത്തില്‍നിന്നും ബിജെപി പിന്‍വാങ്ങിയത് ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം. സന്നിധാനത്തു രാഷ്ട്രീയ സമരം വേണ്ടെന്ന നിലപാടിലാണ് ആര്‍എസ്എസ്. അതുകൊണ്ടുതന്നെ ബിജെപിയുടെ പ്രതിഷേധം സന്നിധാനത്തിനു പുറത്തായിരിക്കും. ശബരിമല കര്‍മസമിതിയുടെ സാന്നിധ്യം സന്നിധാനത്തുണ്ടാകുമെന്നും ആര്‍എസ്എസ് നേതൃത്വം തീരുമാനമെടുത്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്കു പോയത് ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ്. ശബരിമല കര്‍മസമിതിയുടെ എറണാകുളത്തെ യോഗത്തില്‍ ബിജെപിയുടെ ഇടപെടലിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

RSS agenda behind BJP change on Sabarimala strike, Pathanamthitta, News, Religion, Sabarimala Temple, Politics, RSS, BJP, Strike, Kerala

ശബരിമല സന്നിധാനത്തെ സമരങ്ങള്‍ ഒഴിവാക്കി ഇനി സെക്രട്ടേറിയറ്റ് നടയ്ക്കല്‍ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം. എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരം നടത്തുന്നത്.

അതേസമയം, സമരം ഒത്തുതീര്‍ക്കാന്‍ ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു. ഒരു അധ്യക്ഷനും അതിനു മുതിരില്ല. കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RSS agenda behind BJP change on Sabarimala strike, Pathanamthitta, News, Religion, Sabarimala Temple, Politics, RSS, BJP, Strike, Kerala.